വിദേശത്ത് നിന്ന് രാജ്യത്തെത്തുന്ന ആര്‍ക്കും പി.സി.ആര്‍ പി.സി.ആര്‍ പരിശോധന നിര്‍ബന്ധമല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവേശിക്കുന്നതിന് പ്രവാസികള്‍ ഇനി പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലാണ് ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വിദേശത്ത് നിന്ന് രാജ്യത്തെത്തുന്ന ആര്‍ക്കും പി.സി.ആര്‍ പി.സി.ആര്‍ പരിശോധന നിര്‍ബന്ധമല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. വാക്സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. 2022 മേയ് ഒന്ന് മുതലായിരിക്കും പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.