മുനിസിപ്പാലിറ്റി നിയമലംഘനങ്ങൾ അറിയിക്കുന്നവർക്ക് പിഴയുടെ 25 ശതമാനം പാരിതോഷികം നൽകാൻ തീരുമാനമെടുത്ത് സൗദി മന്ത്രിസഭ. ചൊവ്വാഴ്ച കിരീടാവകാശിയുടെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന യോഗമാണ് മുനിസിപ്പൽ മന്ത്രാലയത്തിന്‍റെ ശുപാർശ അംഗീകരിച്ചത്.  

റിയാദ്: രാജ്യത്തെ മുനിസിപ്പൽ നിയമലംഘനങ്ങൾ കണ്ടെത്താൻ സഹായിക്കുന്നവർക്ക് സമ്മാനം നൽകാൻ സൗദി മന്ത്രിസഭയുടെ തീരുമാനം. ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന യോഗമാണ് മുനിസിപ്പൽ മന്ത്രാലയത്തിന്‍റെ ശുപാർശ അംഗീകരിച്ചത്. സമ്മാനം പണമായി ലഭിക്കും. അതിനാവശ്യമായ വ്യവസ്ഥകൾ രൂപവത്കരിക്കാൻ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ആകെ പിഴ തുകയുടെ 25 ശതമാനമാണ് പാരിതോഷികമായി നൽകുകയെന്ന് പിന്നീട് മന്ത്രാലയം അറിയിച്ചു.