ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി പത്രമില്ലാത്തവര്‍ക്ക് പുണ്യസ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളില്‍ നാളെ മുതല്‍ പ്രവേശന വിലക്ക്. ദുല്‍ഹജ്ജ് 12 വരെ നിയന്ത്രണം തുടരും. പുണ്യസ്ഥലങ്ങളിലേക്ക് എത്തുന്ന റോഡുകളില്‍ ചെക്ക് പോയിന്റുകള്‍ ക്രമീകരിച്ചാണ് നിയന്ത്രണം നടപ്പാക്കുന്നത്.

അനുമതി പത്രമില്ലാത്ത സ്വദേശികളെയും വിദേശികളെയും പുണ്യസ്ഥലങ്ങളിലേക്ക് കടത്തി വിടില്ലെന്ന് സുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമാകും പുണ്യസ്ഥലങ്ങളിലേക്ക് ആളുകളെ കടത്തി വിടുക. ഇതിനായി സുരക്ഷാ വകുപ്പ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ ഈടാക്കുമെന്നും ഇത് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു; ഖത്തറില്‍ സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കും