ഡീസലിന് 7ഫിൽസ് കുറഞ്ഞിട്ടുണ്ട്
ദുബൈ: യുഎഇയിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. മെയ് മാസത്തെ നിരക്കുകളിൽ നിന്നും വലിയ മാറ്റമില്ലാതെയാണ് ഈ മാസത്തെയും ഇന്ധന വില. പെട്രോൾ വില സമാനമാണെന്നിരിക്കെ ഡീസലിന് 7ഫിൽസ് കുറഞ്ഞിട്ടുണ്ട്. മെയ് മാസത്തിന് മുൻപുള്ള രണ്ട് മാസങ്ങളിലും ഇന്ധനവിലയിൽ കുറവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസം നേരിയ വർധനയാണ് രേഖപ്പെടുത്തിയത്.
സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.58 ദിർഹം, സ്പെഷ്യൽ 95 പെട്രോളിന് 2.47 ദിർഹം, ഇ പ്ലസ് 91 പെട്രോളിന് 2.39 ദിർഹം എന്നിങ്ങനെയാണ് നിരക്കുകൾ. കഴിഞ്ഞ മാസത്തെ നിരക്കുകളിൽ നിന്ന് യാതാരു മാറ്റവുമില്ല. എന്നാൽ ഡീസലിന് 7 ഫിൽസ് കുറഞ്ഞു. മെയ് മാസം ലിറ്ററിന് 2.52 ദിർഹമായിരുന്നു. അത് കുറഞ്ഞ് ജൂൺ മാസത്തിൽ 2.45 ദിർഹമായി. ആഗോളതലത്തിൽ എണ്ണയുടെ ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് ഊർജ്ജ മന്ത്രാലയം ഓരോ മാസവും പുതുക്കിയ ഇന്ധന വിലകൾ പ്രഖ്യാപിക്കുന്നത്.


