ദോഫാർ ​ഗവർണറേറ്റിലെ താഖ വിലായത്തിലാണ് സംഭവം

സലാല: ഒമാനിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ദോഫാർ ​ഗവർണറേറ്റിലെ താഖ വിലായത്തിലാണ് സംഭവം. ഖോർറോറി ബീച്ചിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒമാനി പൗരനായ മത്സ്യത്തൊഴിലാളിയെ കാണാതായത്. മത്സ്യബന്ധനത്തിനിടെ ബോട്ട് മറിയുകയായിരുന്നു. നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.

ഒമാൻ പോലീസ്, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി, റോയൽ എൻഫോഴ്സ് ഓഫ് ഒമാൻ എന്നിവരും പൗരന്മാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരങ്ങൾ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്നയാൾ കരയിലേക്ക് നീന്തി രക്ഷപ്പെട്ടെങ്കിലും രണ്ടാമത്തെയാൾ കടലിൽ അകപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം