ഏപ്രിലില്‍ സുഡാനിൽ നിന്ന്  ഇന്ത്യക്കാരെ ജിദ്ദ വഴി ഒഴിപ്പിക്കാൻ സൗദി അറേബ്യ നൽകിയ സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനുമായി ടെലിഫോണിൽ ചർച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ഇരു ഭരണാധികാരികളും സംസാരിച്ചു. ഒപ്പം രണ്ട് രാജ്യങ്ങള്‍ക്കും താത്പര്യമുള്ള മറ്റ് വിവിധ അന്താരാഷ്ട്ര വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ഏപ്രിലില്‍ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ജിദ്ദ വഴി ഒഴിപ്പിക്കാൻ സൗദി അറേബ്യ നൽകിയ സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു. വരാനിരിക്കുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിന് പ്രധാനമന്ത്രി ആശംസകള്‍ നേരുകയും ചെയ്‍തു. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന G20 ഉച്ചകോടിക്ക് സൗദി അറേബ്യയുടെ പൂർണ്ണ പിന്തുണ അറിയിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചുള്ള പ്രതീക്ഷയും പങ്കുവെച്ചു. പരസ്‍പരമുള്ള ആശയവിനിമയം തുടരാനും ഇരു നേതാക്കളും തീരുമാനിച്ചു.

Scroll to load tweet…


Read also: സൗദി അറേബ്യയിലേക്ക് ഇനി പുതിയൊരു വിസ കൂടി; ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ ഉടന്‍ വിസ ഇ-മെയിലില്‍ ലഭിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player