റോയല്‍ ഒമാന്‍ പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കില്‍ പൊലീസിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലൂടെയോ ഈ സേവനം ലഭ്യമാവും
മസ്‍കത്ത്: ഒമാനില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭിക്കും. റോയല്‍ ഒമാന്‍ പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കില്‍ പൊലീസിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലൂടെയോ ഈ സേവനം ലഭ്യമാവുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഒമാനിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ക്വയറീസ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗമാണ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭ്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. www.rop.gov.om എന്ന വെബ്‍സൈറ്റ് വഴിയോ അല്ലെങ്കില്‍ പൊലീസിന്റെ സ്‍മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനിലൂടെയോ ഇതിനായി അപേക്ഷ നല്‍കാം.
പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം; ഓപ്പണ്‍ ഹൗസ് ജൂൺ 24ന്
മസ്‍കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജൂൺ 24 ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു .
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബmf പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
Read also: 10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ വിസ നിഷേധിക്കാന്‍ ശുപാര്‍ശ
ഓപ്പൺ ഹൗസ്സിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ തങ്ങളുടെ പരാതി 98282270 നമ്പറിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ക്കുള്ള മറുപടി ഓപ്പണ്‍ ഹൗസില്‍ നൽകുമെന്നാണ് എംബസി ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
