Asianet News MalayalamAsianet News Malayalam

Gulf News : ഒമാനില്‍ മലമുകളില്‍ നിന്നു വീണ് ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഒമാനിലെ ഇബ്രി വിലായത്തില്‍ മലമുകയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റയാളെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി.

Police rescue person injured in hiking accident in Oman
Author
Muscat, First Published Dec 7, 2021, 10:36 PM IST

മസ്‍കത്ത്:  ഒമാനില്‍ മലമുകളില്‍ നിന്നു വീണ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇബ്രി വിലായത്തിലെ മസെം പ്രദേശത്തെ മലമുകളിൽ നിന്ന് വീണ് പരിക്കേറ്റയാളെ റോയല്‍ ഒമാന്‍ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഹെലികോപ്‍ടറിലെത്തിയാണ്  പൊലീസ് സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റയാളെ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇബ്രി റഫറൻസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് പ്രവാസികള്‍ പിടിയില്‍
മസ്‍കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്ന രണ്ട് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി. തെക്കൻ ബാത്തിന ഗവര്‍ണറേറ്റിന്റെ പുറംകടലില്‍ എത്തിയ ഒരു ബോട്ടില്‍ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. പിടിയിലായ രണ്ട് പേരും രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരുമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

കടൽമാർഗം അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പോലീസിന്റെ പിടിയിൽ  അകപ്പെട്ടതെന്ന്  റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിൽ നിന്ന് 60 കിലോഗ്രാം ക്രിസ്റ്റൽ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്‍താവനയില്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios