പെരുന്നാൾ അവധിയും വാരാന്ത്യ അവധിയും കഴിഞ്ഞ് ചൊവ്വാഴ്ച മുതലാണ് ഖത്തറില്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കുക. 

ദോഹ: പെരുന്നാള്‍ അവധി കഴിഞ്ഞ് ഖത്തറിലെ സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍ നാളെ മുതല്‍ സജീവമാകും. 11 ദിവസത്തെ അവധി കഴിഞ്ഞാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സജീവമാകുന്നത്. ഒമ്പത് ദിവസമാണ് അമീരി ദിവാന്‍ അവധി പ്രഖ്യാപിച്ചതെങ്കിലും വാരാന്ത്യ അവധി ഉൾപ്പെടെ ജീവനക്കാർക്ക് 11 ദിവസത്തെ അവധി ലഭിച്ചു. 

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ചൊവ്വാഴ്ച്ച മുതല്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങി. ധനകാര്യ സ്ഥാപനങ്ങള്‍ ഒമ്പത് ദിവസത്തെ അവധിക്ക് ശേഷം ഞായറാഴ്ച്ച മുതൽ പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. അതേസമയം സ്വകാര്യ മേഖലയില്‍ മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരുന്നത്. 

Read Also -  ഖത്തറിലെ ലുസൈൽ സ്കൈ ഫെസ്റ്റിവൽ സമാപിച്ചു; സന്ദർശകരായെത്തിയത് 3 ലക്ഷത്തിലധികം പേർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം