പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണിത് 

ദോഹ: പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഖത്തർ എയർവേയ്‌സ്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണിത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് തുടരുമെന്നും എയർലൈൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റദ്ദാക്കിയ വിമാന സർവീസുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് http://qatarairways.com എന്ന വെബ്‌സൈറ്റ് പരിശോധിക്കാമെന്നും 00974 4144 5555 എന്ന നമ്പറിൽ കോൺടാക്റ്റ് സെന്ററിലേക്ക് വിളിക്കാമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യ നടത്തിയ ആക്രമണങ്ങളെ തുടർന്ന് പാകിസ്ഥാൻ 48 മണിക്കൂർ നേരത്തേക്ക് വ്യോമാതിർത്തി അടച്ചതായി പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (പിസിഎഎ) വക്താവ് നേരെത്തെ അറിയിച്ചിരുന്നു. ഇസ്ലാമാബാദ്, ലാഹോർ വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണെന്നും അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം