Asianet News MalayalamAsianet News Malayalam

Gulf News : ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിന് സല്‍മാന്‍ രാജാവിന്റെ ക്ഷണം

ഞായറാഴ്ച ദോഹയിലെത്തിയ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദ് വഴി ക്ഷണക്കത്ത് ഖത്തര്‍ അമീറിന് കൈമാറി.  

Qatar Amir received invitation for  GCC summit in Saudi
Author
Doha, First Published Dec 6, 2021, 3:36 PM IST

ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ(ജിസിസി)(GCC)42-ാമത് ഉച്ചകോടിയില്‍ (summit)പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ(Sheikh Tamim bin Hamad Al-Thani ) സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്ലസീസ് അല്‍ സൗദ്(Salman bin Abdulaziz Al-Saud) ക്ഷണിച്ചു. ഞായറാഴ്ച ദോഹയിലെത്തിയ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദ് വഴി ക്ഷണക്കത്ത് ഖത്തര്‍ അമീറിന് കൈമാറി. ഈ മാസമാണ് ഉച്ചകോടി നടക്കുക. 

നിയമ ലംഘനങ്ങളുടെ പേരില്‍ ഒരാഴ്ചക്കിടെ 14519 പ്രവാസികൾ പിടിയിൽ

റിയാദ്: തൊഴിൽ, താമസ (Residence and labour violations നിയമങ്ങൾ ലംഘിച്ച വിദേശികളെ പിടികൂടുന്നത് സൗദി അറേബ്യയിൽ (Saudi Arabia) തുടരുകയാണ്. ഒരാഴ്‍ചക്കിടെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 14,519 നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. നവംബർ 25 മുതൽ ഡിസംബർ ഒന്നു വരെയുള്ള ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് ഇത്രയും നിയമ ലംഘകർ പിടിയിലായത്. ഇക്കൂട്ടത്തിൽ 7,413 പേർ ഇഖാമ നിയമ ലംഘകരും 5,398 പേർ നുഴഞ്ഞുകയറ്റക്കാരും 1,708 പേർ തൊഴിൽ നിയമ ലംഘകരുമാണ്. 

ഒരാഴ്ചക്കിടെ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 381 പേരും അനധികൃത രീതിയിൽ അതിർത്തികൾ വഴി രാജ്യം വിടാൻ ശ്രമിച്ച 17 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നൽകിയ ഏഴു പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


 

Follow Us:
Download App:
  • android
  • ios