വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ചേര്‍ത്ത് ആകെ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു. അമീരി ദിവാന്‍ ആണ് അവധി പ്രഖ്യാപിച്ചത്.

ഡിസംബര്‍ 18, 19 (ബുധന്‍, വ്യാഴം) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കഴിഞ്ഞ് ഡിസംബര്‍ 22 ഞായറാഴ്ചയാകും അവധിക്ക് ശേഷം പ്രവൃത്തി ദിനം പുനരാരംഭിക്കുക. 

Read Also - സൗദിയിലേക്ക് പറന്ന വിമാനം, മണിക്കൂറുകൾക്കകം എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് പൈലറ്റ്; എമർജൻസി ലാൻഡിങ്

അതേസമയം ഖത്തര്‍ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരേഡ് റദ്ദാക്കി. ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതിയാണ് ഇക്കാര്യം അറിയിച്ചത്. 

പരേഡ് റദ്ദാക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടല്ല. ഡിസംബർ 18നാണ് ദേശീയ ദിനം. ദേശീയ ദിനത്തിന് ദോഹ കോർണിഷിലാണ്​ വിവിധ സേനാ വിഭാഗങ്ങളും പാരാട്രൂപ്പേഴ്​സും ഉൾപ്പെടെ അണിനിരക്കുന്ന പരേഡ്​ അരങ്ങേറുന്നത്​. താൽകാലിക സ്​റ്റേജ്​ ഉൾപ്പെടെ ഒരുക്കങ്ങൾ ദോഹ കോർണിഷിൽ നേരത്തെ ആരംഭിച്ചിരുന്നു. തയ്യാറെടുപ്പുകൾക്കിടെയാണ്​ പരേഡ്​ റദ്ദാക്കികൊണ്ടുള്ള തീരുമാനം. ഉംസലാലിലെ ദർബ്​ അൽ സാഇയിലെ ദേശീയ ദിന പരിപാടികൾ തുടരും. ദേശീയ ദിനാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങായിരുന്നു പരേഡ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം