Asianet News MalayalamAsianet News Malayalam

കാലാവധി കഴിഞ്ഞു, ഫെബ്രുവരി 24നകം രാജ്യം വിടണം; ഇല്ലെങ്കിൽ നിയമനടപടി, മുന്നറിയിപ്പ് ഈ വിസ വഴി വന്നവര്‍ക്ക്

ലോ​ക​ക​പ്പ് അവസാനിച്ചതിന് പി​ന്നാ​ലെ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ മു​ന്‍നി​ര്‍ത്തിയാണ് 2022 ജ​നു​വ​രി​യി​ല്‍ ഹ​യ്യ വി​സ​യു​ടെ ക​ലാ​വ​ധി ഒ​രു​വ​ർ​ഷ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ച​ത്.

qatar announces expiry of Hayya visas
Author
First Published Feb 13, 2024, 4:29 PM IST

ദോഹ: ലോകകപ്പ് ഫുട്ബോളിന്‍റെ ഭാഗമായി അനുവദിച്ച ഹയ്യ വിസ വഴി ഖത്തറിലേക്ക് പ്രവേശിക്കാനുള്ള കാലാവധി അവസാനിച്ചു. ജനുവരി 10ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച ഹയ്യ വിസാ കാലാവധി ഏഷ്യന്‍ കപ്പ് ഫുട്ബോളിന്‍റെ പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. 

ഫെബ്രുവരി 10ന് മുമ്പായി രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് ഫെബ്രുവരി 24വരെ ഖത്തറില്‍ തുടരാനാകും. ഹയ്യ, ഹയ്യ വിത്ത് മി വിസയില്‍ ഖത്തറില്‍ വന്നവര്‍ ഫെബ്രുവരി 24നകം മടങ്ങണം. ഇല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരും. ഹയ്യ വിസ ഉടമകള്‍ക്ക് അവരുടെ ഹയ്യ വിസ എന്‍ട്രി കാലാവധി അവസാനിക്കുന്നത് സംബന്ധിച്ച് ഇ മെയില്‍ അറിയിപ്പ് ലഭിച്ചു തുടങ്ങി. ടൂ​റി​സ്റ്റ് വി​സ​ക​ളാ​യ ഹ​യ്യ എ ​വ​ണ്‍, എ ​ടു, എ ​ത്രീ വി​സ​ക​ള്‍ തു​ട​രും.

Read Also -  എന്താണ് ബിഎപിഎസ്; മോദി ഉദ്ഘാടനം ചെയ്യുന്ന ക്ഷേത്രത്തിൻറെ പ്രത്യേകത ഇതാണ്, അറിയേണ്ട അഞ്ചു കാര്യങ്ങള്‍

ലോ​ക​ക​പ്പ് അവസാനിച്ചതിന് പി​ന്നാ​ലെ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ മു​ന്‍നി​ര്‍ത്തിയാണ് 2022 ജ​നു​വ​രി​യി​ല്‍ ഹ​യ്യ വി​സ​യു​ടെ ക​ലാ​വ​ധി ഒ​രു​വ​ർ​ഷ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ച​ത്. ഒ​പ്പം, വി​ദേ​ശ കാ​ണി​ക​ളാ​യ ഹ​യ്യ വി​സ ഉ​ട​മ​ക​ൾ​ക്ക് ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഖ​ത്ത​റി​ലെ​ത്തി​ക്കാ​നാ​യി ‘ഹ​യ്യ വി​ത് മി’ ​വി​സ​യും അ​നു​വ​ദി​ച്ചിരുന്നു. ഇ​തി​ന്റെ കാ​ലാ​വ​ധി ജ​നു​വ​രി 10നും 24​നു​മാ​യി അ​വ​സാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. പി​ന്നീ​ട്, ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു മാ​സ​ത്തേ​ക്കു​ കൂ​ടി നീട്ടുകയായിരുന്നു. 

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയടക്കം 8 മുൻ നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു

ഖത്തർ : ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം 8 പേരെയും വിട്ടയച്ചു. ഇവരിൽ ഏഴു പേരും നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്നത്. ഖത്തർ അമിർ 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്കുകയായിരുന്നു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി തടവുശിക്ഷ കോടതി നല്കിയിരുന്നു. ഖത്തർ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഏഴ് പേർ ഇന്ത്യയിലേക്ക് തിരിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെ വാർത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറിലാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios