നിലവില്‍ യുഎഇ, സൗദി, ഇറാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ പേരിലാണ് എഫ് ഐ ആര്‍ കരാര്‍. പുതിയ കരാര്‍ നടപ്പിലാകുന്നതോടെ ബഹ്റൈനില്‍ നിന്ന് ഖത്തറിന്‍റെ വ്യോമപാത തിരികെ ലഭിക്കും.

ദോഹ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമായി എയര്‍സ്പേസ് എന്ന ഖത്തറിന്‍റ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ഈ മാസം എട്ടാം തീയതി മുതല്‍ ദോഹ എയര്‍സ്പേസ് നിലവില്‍ വരും. അയല്‍ രാജ്യങ്ങളുടെ വ്യോമമേഖല വേര്‍തിരിക്കുന്ന ദോഹ ഫ്ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയന്‍ കരാറില്‍ (എഫ് ഐ ആര്‍) സൗദി അറേബ്യ, ബഹ്റൈന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുമായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒപ്പുവെച്ചു.

നിലവില്‍ യുഎഇ, സൗദി, ഇറാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ പേരിലാണ് എഫ് ഐ ആര്‍ കരാര്‍. പുതിയ കരാര്‍ നടപ്പിലാകുന്നതോടെ ബഹ്റൈനില്‍ നിന്ന് ഖത്തറിന്‍റെ വ്യോമപാത തിരികെ ലഭിക്കും. ഖത്തറിന്‍റെ എയര്‍സ്പേസിലൂടെയാകും യുഎഇയിലേക്കുള്ള 70 ശതമാനം വിമാനങ്ങളും ഈ മാസം എട്ടു മുതല്‍ കടന്നു പോകുന്നതും. കഴിഞ്ഞ ഏപ്രിലില്‍ ഇറാനുമായും ഖത്തര്‍ സമാനമായ കരാറില്‍ ഒപ്പുവെച്ചിരുന്നു.

ഖത്തറില്‍ തടവിലായിരുന്ന മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും തിരിച്ചെത്തി

അഞ്ച് വര്‍ഷത്തിലേറെ നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് ദോഹ എഫ് ഐ ആര്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ കൌണ്‍സില്‍ യോഗം അനുമതി നല്‍കിയത്. അനുമതി ലഭിച്ചതോടെ അയല്‍ രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് കരാര്‍ ഒപ്പുവെച്ചത്. 

ജി.സി.സി രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഇനി ഓൺലൈൻ വിസ

ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

ദുബൈ: ലോകകപ്പ് ഫുട്‌ബോള്‍ കാണാനെത്തുന്ന ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. 90 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയാ കാര്‍ഡുള്ളവര്‍ക്കാണ് വിസ ലഭിക്കുക. ഒറ്റത്തവണ വിസ ഫീസ് നൂറ് ദിര്‍ഹമായി കുറച്ചതായും അധികൃതര്‍ അറിയിച്ചു. വിസ ലഭിക്കുന്നവര്‍ക്ക് വിസ അനുവദിച്ച ദിവസം മുതല്‍ 90 ദിവസം യുഎഇയില്‍ തങ്ങാം. പിന്നീട് ആവശ്യമെങ്കില്‍ 90 ദിവസം കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്യാം. നവംബര്‍ ഒന്നു മുതല്‍ വിസയ്ക്കായി അപേക്ഷിച്ച് തുടങ്ങാം. എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ടത്. വെബ്‌സൈറ്റിലെ സ്മാര്‍ട്ട് ചാനലില്‍ പബ്ലിക് സര്‍വീസ് എന്ന ഭാഗത്ത് ഹയാ കാര്‍ഡ് ഹോള്‍ഡേഴ്‌സില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിക്കാം.