റാഫ അതിർത്തി വഴി ഗാസയിലേക്ക് വീണ്ടും ദുരിതാശ്വാസ സഹായം അയച്ച് ഖത്തർ. പുതിയ ബാച്ചിൽ 2,790 ഷെൽട്ടർ ടെന്റുകൾ, ആവശ്യമായ ഭക്ഷണം, മറ്റ് സാധന സാമഗ്രികൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു.

ദോഹ: പലസ്തീൻ ജനതയ്ക്കായി റാഫ അതിർത്തി വഴി ഗാസയിലേക്ക് വീണ്ടും ദുരിതാശ്വാസ സഹായം അയച്ച് ഖത്തർ. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ്(ക്യു.എഫ്‌.എഫ്‌.ഡി), ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി(ക്യു.ആർ.സി.എസ്) എന്നിവ സഹകരിച്ചാണ് സഹായം എത്തിച്ചത്.

പുതിയ ബാച്ചിൽ 2,790 ഷെൽട്ടർ ടെന്റുകൾ, ആവശ്യമായ ഭക്ഷണം, മറ്റ് സാധന സാമഗ്രികൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു. ഖത്തർ സ്ഥാപിച്ച മാരിടൈം ബ്രിഡ്ജ് വഴി മുമ്പ് അയച്ചുകൊണ്ടിരുന്ന സഹായ പ്രവർത്തനങ്ങളുടെ തുടർച്ചയാണിതെന്നും ഗാസയിലെ സാധാരണ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബന്ധത തുടരുമെന്നും അധികൃതർ വ്യക്തമാക്കി.