ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ അറബിക് ഫോര്‍ നോണ്‍നേറ്റീവ് സ്പീക്കേഴ്‌സ് സെന്റര്‍ വഴി 35ലേറെ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അറബി പഠിക്കുന്നുണ്ട്. തദ്ദേശീയരല്ലാത്തവരെ അറബി പഠിപ്പിക്കുന്നതിനായി വിദഗ്ധ ഫാക്കല്‍റ്റി അംഗങ്ങളുടെ ഒരു എലൈറ്റ് ഗ്രൂപ്പാണ് നേതൃത്വം നല്‍കുന്നത്.
ദോഹ: വിദേശികള്‍ക്ക് സൗജന്യമായി അറബി പഠിക്കാന്‍ ഓണ്‍ലൈന്‍ കോഴ്‌സുമായി ഖത്തര്‍ യൂണിവേഴ്‌സിറ്റി. അറബിക് ഫോര്‍ നോണ്‍ അറബിക് സ്പീക്കേഴ്‌സ് കോഴ്‌സ്, ഹ്യൂമന്‍ ബീയിങ് ഇന്‍ ഇസ്ലാം കോഴ്‌സ്, ഖത്തര്‍ ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ് കോഴ്‌സ് എന്നിങ്ങനെ മൂന്ന് ഓണ്‍ലൈന്‍ കോഴ്‌സുകളാണ് തുടക്കത്തില്‍ ആരംഭിക്കുന്നത്.
2019ലെ അമീരി ഉത്തരവ് പ്രകാരം അറബി ഭാഷയുടെ സംരക്ഷണം സംബന്ധിച്ച നിയമം നമ്പര്‍ ഏഴ് അനുസരിച്ച് അറബി ഭാഷയെ പിന്തുണയ്ക്കാനും സംരക്ഷിക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ അറബിക് ഫോര്‍ നോണ്‍നേറ്റീവ് സ്പീക്കേഴ്‌സ് സെന്റര്‍ വഴി 35ലേറെ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അറബി പഠിക്കുന്നുണ്ട്. തദ്ദേശീയരല്ലാത്തവരെ അറബി പഠിപ്പിക്കുന്നതിനായി വിദഗ്ധ ഫാക്കല്‍റ്റി അംഗങ്ങളുടെ ഒരു എലൈറ്റ് ഗ്രൂപ്പാണ് നേതൃത്വം നല്‍കുന്നത്. അറബിക് ഓണ്‍ലൈന്‍ വഴി പഠിക്കാനുള്ള ആവശ്യം വര്‍ധിച്ചത് കണക്കിലെടുത്താണ് കോഴ്‌സുകള്‍ തുടങ്ങുന്നത്. കോഴ്‌സുകള്‍ പ്രഖ്യാപിച്ച ശേഷം വിവിധ രാജ്യങ്ങലില്‍ നിന്നായി 600 പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തതായി ഖത്തര്‍ യൂണിവേഴ്‌സിറ്റി അറിയിച്ചു.
Read More - ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറിലേത്; അധികൃതര്‍ നല്‍കുന്ന ഉറപ്പ്
ഖത്തറില്‍ മാസ്ക് ധരിക്കുന്നതില്‍ കൂടുതല്‍ ഇളവ്
ദോഹ: ഖത്തറില്‍ മാസ്ക് ധരിക്കുന്നതില്‍ കൂടുതല്‍ ഇളവ്. ഇനി മുതല്‍ രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ മാത്രം മാസ്‍ക് ധരിച്ചാല്‍ മതി. പുതിയ തീരുമാനം ഒക്ടോബര്‍ 23 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. അമീരി ദിവാനില്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് പുതിയ ഇളവുകള്‍ അനുവദിച്ചത്. അതേസമയം അടച്ചിട്ട തൊഴില്‍ സ്ഥലങ്ങളില്‍ ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന തരത്തിലുള്ള ജോലികള്‍ ചെയ്യുന്നവരും മാസ്‍ക് ധരിക്കണം.
Read More - ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് സന്തോഷ വാർത്ത; മോഹൻലാൽ ഒരുക്കിയ സംഗീത ആൽബം വരുന്നൂ
