ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിെൻറ പ്രസിദ്ധീകരണങ്ങളും അപൂര്‍വ കൈയെഴുത്തു പ്രതികളുടെ ശേഖരവും അടങ്ങുന്ന പവലിയൻ മേള നഗരിയിൽ ഒരുങ്ങും.

റിയാദ്: ഇത്തവണത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥി രാജ്യമായി ഖത്തറിനെ തെരഞ്ഞെടുത്തതായി സൗദി സാംസ്‌കാരിക മന്ത്രി അമീർ ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു. സെപ്റ്റംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ അഞ്ച് വരെയാണ് ഈ വര്‍ഷത്തെ പുസ്തകമേള. വിശിഷ്ടാതിഥിയായി ഖത്തറിെൻറ പങ്കാളിത്തം ഇരുരാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ചരിത്രപരമായ സാഹോദര്യ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നു. 

Read Also -  1,000 കിലോമീറ്ററിലേറെ കരമാർഗം മൂന്ന് കൂറ്റൻ ബോയിങ് വിമാനങ്ങൾ; തകരില്ല, പൊട്ടിപൊളിയില്ല, ഇത് സൗദിയിലെ റോഡ്!

ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിെൻറ പ്രസിദ്ധീകരണങ്ങളും അപൂര്‍വ കൈയെഴുത്തു പ്രതികളുടെ ശേഖരവും അടങ്ങുന്ന പവലിയൻ മേള നഗരിയിൽ ഒരുങ്ങും. കുട്ടികള്‍ക്ക് പ്രത്യേകം ഏരിയയുണ്ടാവും. ഇവിടെ കുട്ടികള്‍ക്ക് വേണ്ടി വിവിധ ആക്ടിവിറ്റികളും ഖത്തർ ഒരുക്കും. സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി സെമിനാറുകള്‍, സംവാദ പരിപാടികൾ, കവിയരങ്ങുകള്‍, ഖത്തറിലെ പോപ്പുലര്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന പ്രകടനങ്ങള്‍ എന്നിവയും അരങ്ങേറും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം