ഇരു രാജ്യങ്ങള്‍ക്കും പൊതു താല്‍പ്പര്യമുള്ള മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങള്‍ ചര്‍ച്ചയാകും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അവസാനമായി ഈജിപ്ത് സന്ദര്‍ശിച്ചത് 2015ലാണ്.
ദോഹ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഈജിപ്തില്‍. കെയ്‌റോ വിമാനത്താവളത്തിലെത്തിയ ഖത്തര്‍ അമീറിനെ ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ഫത്താ അല്‍ സിസി സ്വീകരിച്ചു.
പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ ചര്‍ച്ച ചെയ്യും. ഇരു രാജ്യങ്ങള്‍ക്കും പൊതു താല്‍പ്പര്യമുള്ള മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങള്‍ ചര്‍ച്ചയാകും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അവസാനമായി ഈജിപ്ത് സന്ദര്‍ശിച്ചത് 2015ലാണ്. ദീര്‍ഘകാലമായുള്ള ഖത്തര്‍-ഈജിപ്ത് പ്രശ്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് അവസാനിച്ചത്. ഇതിന് ശേഷമുള്ള അമീറിന്റെ ആദ്യ ഈജിപ്ത് സന്ദര്‍ശനമാണിത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഖത്തറില്‍ നിരോധിക്കുന്നു
ഖത്തറിൽ മൂല്യ വർദ്ധിത നികുതി ഉടനെ നടപ്പാക്കില്ലെന്ന് ധനകാര്യ മന്ത്രി
ദോഹ: ഖത്തറിൽ മൂല്യവർധിത നികുതി (VAT) ഉടനെ നടപ്പാക്കില്ലെന്ന് ധനകാര്യ മന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരി അറിയിച്ചു. അത്തരം നികുതികൾ നടപ്പാക്കാൻ അനിയോജ്യമായ സമയത്ത് അവ നടപ്പാക്കുമെന്നാണ് ഖത്തർ സാമ്പത്തിക ഫോറത്തിനിടെ ഒരു ടെലിവിഷന് ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചത്.
ഗൾഫ് രാജ്യങ്ങളിൽ ഖത്തറും കുവൈത്തും മാത്രമാണ് ഇതുവരെ വാറ്റ് നടപ്പാക്കിയിട്ടില്ലാത്തത്. നികുതി പരിഷ്കാരം തങ്ങളുടെ ഭാവിപദ്ധതികളിൽ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ ഉടനെ ജനങ്ങളിൽ മറ്റൊരു ഭാരം കൂടി അടിച്ചേൽപ്പിക്കുന്നില്ലെന്നും എപ്പോഴാണ് മൂല്യവർദ്ധിത നികുതി നടപ്പാക്കുകയെന്ന് തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു കഴിഞ്ഞ വർഷം അദ്ദേഹം പറഞ്ഞത്. അടിയന്തര സ്വഭാവത്തിൽ മൂല്യവർധിത നികുതി പരിഷ്കാരം പ്രഖ്യാപിക്കുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസവും മന്ത്രി പറഞ്ഞത്.
