പ്രതികളുടെ ആക്രമണത്തിന് ഇരയായത് ഏഷ്യക്കാരനായയ ഒരു പ്രവാസിയാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്.
ദോഹ: ഖത്തറിലെ ഒരു പ്രവാസിയെ മരൂഭൂമിയില്‍ വെച്ച് ഉപദ്രവിച്ച സംഭവത്തില്‍ സ്വദേശി യുവാക്കളുടെ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഇവര്‍ പ്രവാസിയെ ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലത്തിന്റെ നടപടി.
പ്രതികളുടെ ആക്രമണത്തിന് ഇരയായത് ഏഷ്യക്കാരനായയ ഒരു പ്രവാസിയാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്. മരുഭൂമിയില്‍ വെച്ച് ഇയാളെ ഉപദ്രിക്കുന്ന സോഷ്യല്‍ മീഡിയ വീഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ നടപടി സ്വീകരിച്ചുവെന്നും നിയമത്തിനും സാമൂഹിക മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഇത്തരം പ്രവണതകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഒരു വീഴ്‍ചയും ഉണ്ടാവില്ലെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തു.
Read also: ഫൈനൽ എക്സിറ്റ് അടിച്ച് നാലു വർഷമായിട്ടും നാട്ടിൽ പോകാത്ത പ്രവാസി ജീവനൊടുക്കി
