മാര്‍ച്ച് മുതല്‍ മേയ് വരെയാണ് വസന്തകാലം. ഉപരിതല താപനിലയില്‍ ജിസാന്‍ മേഖലയിലും മക്കയുടെ ചില പ്രദേശങ്ങളിലും മദീന, അസീര്‍, തബൂക്ക് എന്നീ പ്രദേശങ്ങളില്‍ താപനിലയിലെ വര്‍ധന ഒന്നര ഡിഗ്രിയിലെത്തുമെന്നും കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിയാദ്: ഈ വസന്ത കാലത്ത് സൗദി അറേബ്യയുടെ ഭൂഗിഭാഗം പ്രദേശങ്ങളിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി. ചിലയിടങ്ങളില്‍ സാധാരണ ഉള്ളതിനേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മാര്‍ച്ച് മുതല്‍ മേയ് വരെയാണ് വസന്തകാലം.

ഉപരിതല താപനിലയില്‍ ജിസാന്‍ മേഖലയിലും മക്കയുടെ ചില പ്രദേശങ്ങളിലും മദീന, അസീര്‍, തബൂക്ക് എന്നീ പ്രദേശങ്ങളില്‍ താപനിലയിലെ വര്‍ധന ഒന്നര ഡിഗ്രിയിലെത്തുമെന്നും കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവചനമനുസരിച്ച് നിലവിലെ വസന്ത കാലത്ത് രാജ്യത്തെ മിക്ക പ്രദേശങ്ങളിലും സാധാരണ തോതില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്‍റെ കിഴക്കന്‍ പ്രവിശ്യ, ഹാഇല്‍, വടക്കന്‍ അതിര്‍ത്തി മേഖല, അല്‍ ജൗഫ്, തബൂക്ക്, അസീര്‍ എന്നീ പ്രദേശങ്ങളുടെ ഭാഗങ്ങളില്‍ ശരാശരിയേക്കാള്‍ കുറഞ്ഞ മഴ ലഭിക്കാന്‍ 50 ശതമാനം സാധ്യതയുള്ളതായും അറിയിപ്പില്‍ പറയുന്നു. ചില സ്ഥലങ്ങളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂരിഭാഗം പ്രദേശങ്ങളിലും 50-60 ശതമാനം വരെ മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 

Read Also - ഒന്നിന് പിറകെ ഒന്നായി അലര്‍ട്ട്, വീണ്ടും കാലാവസ്ഥ മാറ്റം; ദിവസങ്ങൾ നീണ്ട മഴ ശമിച്ചു, മൂടല്‍മഞ്ഞ് പുതച്ച് യുഎഇ

ഏപ്രിലില്‍ രാജ്യത്തിന്‍റെ മിക്ക പ്രദേശങ്ങളിലും സാധാരണ നിലയില്‍ മഴ ലഭിക്കും. മദീന, അല്‍ ഖസീം, ഹാഇല്‍ എന്നിവിടങ്ങളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കാം. എന്നാല്‍ കിഴക്കന്‍ പ്രവിശ്യ,വടക്കന്‍ അതിര്‍ത്തികള്‍, അസീര്‍ എന്നിവിടങ്ങളില്‍ മഴയില്‍ കുറവുണ്ടാകും. മേയില്‍ മിക്ക സ്ഥലങ്ങളിലും സാധാരണ നിലയില്‍ മഴ ലഭിക്കും. എന്നാല്‍ കിഴക്കന്‍ പ്രവിശ്യ, തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍ കൂടിയ തോതിലും അസീര്‍, ജിസാന്‍ മേഖലകളില്‍ സാധാരണയുള്ളതിലും കുറഞ്ഞ തോതിലുമാകും മഴ പെയ്യുക. 

റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, അ​ൽ ഖ​സിം, ന​ജ്‌​റാ​ൻ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ മേ​യി​ൽ താ​പ​നി​ല ര​ണ്ട് ഡി​ഗ്രി ഉ​യ​രു​മെ​ന്നും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​​ന്റെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്ന​ര ഡി​ഗ്രി വ​രെ എ​ത്തു​മെ​ന്നും കേ​ന്ദ്രം അറിയിപ്പ് നല്‍കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...