ഈ വർഷത്തെ റമദാൻ ആദ്യത്തെ 20 ദിവസം തണുത്ത കാലാവസ്ഥയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനില്‍ റമദാന് ആരംഭം മാര്‍ച്ച് ഒന്നാം തീയതി ആയിരിക്കുമെന്ന് ജ്യോതിശ്ശാസ്ത്രജ്ഞൻ മുഹമ്മദ് റെദ അല്‍ അസ്ഫൂര് പ്രവചിച്ചു. ബഹ്റൈനിൽ ജനുവരി 30 വ്യാഴാഴ്ച ശഅ്ബാൻ മാസപ്പിറവി ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ആണെങ്കില്‍ ജനുവരി 31 വെള്ളിയാഴ്ച ശഅ്ബാൻ ഒന്നായിരിക്കുമെന്നും അൽ അസ്ഫൂർ പറഞ്ഞു.
റമദാൻ ചന്ദ്രക്കല ഫെബ്രുവരി 28ന് ദൃശ്യമാകുമെന്നും മാർച്ച് ഒന്നിന് റമദാൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ റമദാൻ ആദ്യത്തെ 20 ദിവസം തണുത്ത കാലാവസ്ഥയിൽ തന്നെ തുടരും. എന്നാൽ അവസാന പത്ത് ദിവസമെത്തുമ്പോൾ കാലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിച്ചു തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
