അബുദാബി: ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ അസ്റ്റിലായ യുവാവിനെ അബുദാബി ക്രിമിനല്‍ കോടതി വെറുതെവിട്ടു. ഇയാള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് വിട്ടയച്ചത്.

പെണ്‍കുട്ടിയെ പല സമയത്തായി പലരും ലൈംഗികമായി ചൂഷണം ചെയ്തിരുന്നെങ്കിലും അത് കണ്ടെത്താനോ പരാതിപ്പെടാനോ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സാധിച്ചില്ലെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ രണ്ട് മാസം മുന്‍പ് മാത്രമാണ് ഇപ്പോഴത്തെ കേസില്‍ പ്രതിയായിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ അടുത്തേക്ക് വിളിച്ച് കാറില്‍ കയറ്റുകയും മധുരപലഹാരങ്ങള്‍ വാങ്ങി നല്‍കിയ ശേഷം അടുത്തുണ്ടായിരുന്ന ആളൊഴിഞ്ഞ ഒരു വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുയും ചെയ്തുവെന്നായിരുന്നു കേസ്. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കോടതി രേഖകള്‍ പറയുന്നു.

എന്നാല്‍ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാമാക്കിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയെങ്കിലും അത് പരാതിയില്‍ പറഞ്ഞിരുന്ന സമയത്തായിരുന്നില്ല. പെണ്‍കുട്ടിയെ പലരും പല സമയത്തായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ അറസ്റ്റിലായ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്താനുള്ള തെളിവുകളൊന്നും ലഭിച്ചില്ല. ഇത് കണക്കിലെടുത്താണ് കോടതി ഇയാളെ വെറുതെവിട്ടത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.