അര്‍ഹരായ പലര്‍ക്കും ടിക്കറ്റിന് പണം സ്വരൂപിക്കാനാകാത്തത് കൊണ്ട് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തത്  ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് രവി പിള്ള പറഞ്ഞു. 

തിരുവനന്തപുരം: ബഹ്‌റൈനില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന നൂറ് മലയാളികള്‍ക്ക് പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ രവി പിള്ള സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് നോര്‍ക്ക റൂട്ട്സ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ബഹ്റൈനില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാനുമതി ലഭിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം വിമാന ടിക്കറ്റെടുക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന നൂറ് മലയാളികള്‍ക്കാണ് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നത്. 

അര്‍ഹരായ പലര്‍ക്കും ടിക്കറ്റിന് പണം സ്വരൂപിക്കാനാകാത്തത് കൊണ്ട് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് രവി പിള്ള അറിയിച്ചതായി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ലോകത്തെ ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍; രജിസ്ട്രേഷന്‍ ഇന്നു മുതല്‍