റിയാദ്: സൗദി അറേബ്യയിൽ റെസ്റ്റോറൻറുകൾക്ക് റമദാനിൽ രാത്രിയിൽ പ്രവർത്തിക്കാൻ അനുമതി. ഉച്ചക്ക് ശേഷം മൂന്ന് മുതൽ പുലർച്ചെ മൂന്നുവരെ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഡെലിവറി ആപ്ലിക്കേഷൻ വഴി ഓർഡറെടുത്ത് ഭക്ഷണ വിതരണം നടത്താം. ഭക്ഷണശാലകളിൽ ആഹാരം വിളമ്പാനോ അവിടെയിരുന്ന് കഴിക്കാനോ പാടില്ല. രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള റെസ്റ്റാറൻറുകൾക്കും ഇത് അനുവദനീയമാണ്.

എന്നാൽ, മൊബൈൽ ഫുഡ് സ്റ്റാളുകൾ, പാർട്ടി റെസ്റ്റാറൻറുകൾ, കല്യാണത്തിന് ആഹാരം തയാറാക്കുന്നവർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഇല്ല. 

Read more: മാസപ്പിറവി കണ്ടു: റംസാൻ വ്രതാരംഭം നാളെ, കൊവിഡ് ജാഗ്രത തുടരും

സൗദിയിൽ വ്യാഴാഴ്‍ച മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ടും യുഎഇ മാസപ്പിറവി നിരീക്ഷണ സമിതിയും അറിയിച്ചിരുന്നു. എന്നാൽ, ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശനിയാഴ്ചയായിരിക്കും വ്രതാരംഭമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.

Read more: മാസപ്പിറവി കണ്ടു: ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റംസാൻ വ്രതാരംഭം