Asianet News MalayalamAsianet News Malayalam

മസ്കറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം; അറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൻറെ ഇരുവശങ്ങളിലും, ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ട് മുതൽ മസ്കറ്റ് വരെയുമാണ് വാഹനങ്ങൾക്ക് പാർക്കിംഗ് നിയന്ത്രണം റോയൽ ഒമാൻ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

restriction on parking vehicles in muscat governorate
Author
First Published Feb 5, 2024, 6:23 PM IST

മസ്കറ്റ്: മസ്കറ്റ് ഗവര്‍ണറേറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം. നാളെ മുതൽ രണ്ടു ദിവസത്തേക്ക് മാത്രമാണ് ഈ നിയന്ത്രണം. ചൊവ്വ, ബുധൻ (ഫെബ്രുവരി 6-7) എന്നീ ദിവസങ്ങളിൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൻറെ ഇരുവശങ്ങളിലും, ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ട് മുതൽ മസ്കറ്റ് വരെയുമാണ് വാഹനങ്ങൾക്ക് പാർക്കിംഗ് നിയന്ത്രണം റോയൽ ഒമാൻ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രഖ്യാപിച്ചിരിക്കുന്ന വാഹന പാർക്കിങ് നിയന്ത്രണം പാലിക്കുവാനും, പൊതുതാൽപ്പര്യത്തിനായി പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാനും റോയൽ ഒമാൻ പോലീസ് ഇന്ന്  പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ വാഹനം ഉപയോഗിക്കുന്ന ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also - സൗജന്യ ടിക്കറ്റ്, ഒറ്റ രാത്രിയിൽ കോടീശ്വരൻ! രാജീവിൻ്റെ തലവര മാറ്റിയത് നമ്പരുകൾ തെരഞ്ഞെടുത്തതിലെ ഈ പ്രത്യേകത

 സൗദിയിലെത്തുന്ന വിദേശി വീട്ടുജോലിക്കാർക്ക് ഇന്ന് മുതൽ ഇൻഷുറൻസ് നിർബന്ധം

റിയാദ്: സൗദിയിലെത്തുന്ന വിദേശി വീട്ടുജോലിക്കാർക്ക് ഇന്ന് മുതൽ ഇൻഷുറൻസ് നിർബന്ധമായി. മുസാനിദ് പ്ലാറ്റ്ഫോം വഴിയെത്തുന്ന ഗാർഹിക ജോലിക്കാർക്കാണ് ഇത് ബാധകമാകുന്നത്. വിദേശ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ടിങ്ങിനുള്ള സംവിധാനമാണ് മുസാനിദ് പ്ലാറ്റ്ഫോം. ജോലിയിൽ നിന്ന് മാറിനിൽക്കൽ, ഹൂറുബ്, മരണം തുടങ്ങിയ വിവിധ കേസുകളിൽ തൊഴിലുടമക്കും ഗാർഹികജോലിക്കാർക്കും നഷ്ടപരിഹാരം ലഭിക്കാൻ ഇത് സഹായിക്കും. നിരവധി ആനുകൂല്യങ്ങളാണ് ഇരുകൂട്ടർക്കും ഇൻഷുറൻസിലൂടെ ലഭിക്കുക. 

റിക്രൂട്ട്‌മെൻറ് മേഖല വികസിപ്പിക്കുന്നതിനും ഗാർഹിക തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഗാർഹിക തൊഴിലാളികൾക്കുള്ള ഈ ഇൻഷുറൻസ് സേവനം. ആദ്യ രണ്ട് വർഷത്തേക്കുള്ള ഇൻഷുറൻസ് റിക്രൂട്ട്‌മെൻറ് ഓഫീസും തൊഴിലുടമയും തമ്മിലുള്ള കരാർ നടപടിക്രമങ്ങളുടെ ഭാഗമായിരിക്കും. രണ്ട് വർഷത്തിന് ശേഷം ഇൻഷുറൻസ് എടുക്കണോ വേണ്ടേയെന്ന് തൊഴിലുടമക്ക് തീരുമാനിക്കാനാവും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios