നിങ്ങൾ അടുത്തിടെ സൗദി അറേബ്യ സന്ദർശിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ അനുഭവവും അതിൽ നിങ്ങൾക്ക് പ്രത്യേകിച്ചും ഇഷ്ടപ്പെട്ട കാര്യങ്ങളും പങ്കിടുക. നിങ്ങൾ ഇതുവരെ സൗദി സന്ദർശിച്ചിട്ടില്ലെങ്കിൽ, നിങ്ങളുടെ ഭാവനക്ക് അപ്പുറത്തേക്ക് പോയി സൗദി അറേബ്യ നിങ്ങൾക്കായി കണ്ടെത്തുകയെന്നും മെസ്സി പറഞ്ഞു.

റിയാദ്: സൗദിയിൽ ഞാൻ പ്രതീക്ഷിക്കാത്ത ചിലത് എപ്പോഴും കണ്ടെത്താറുണ്ടെന്ന് ലോകപ്രശസ്ത ഫുട്ബാൾ താരം ലയണൽ മെസ്സി. 29ന് റിയാദിൽ തുടങ്ങുന്ന റിയാദ് സീസൺ കപ്പ് ടൂർണമെൻറിൽ പങ്കെടുക്കാൻ അമേരിക്കൻ ഇൻറർ മിയാമി ടീമിനൊപ്പം റിയാദിലെത്തിയതായിരുന്നു അദ്ദേഹം. സൗദി ടൂറിസം അംബാസഡർ കൂടിയായ മെസ്സി ശേഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.

സൗദി അറേബ്യയിലേക്കുള്ള എന്‍റെ യാത്രയിൽ ഞാൻ ഇഷ്ടപ്പെടുന്നത് ഞാൻ പ്രതീക്ഷിക്കാത്തത് എപ്പോഴും കണ്ടെത്തുന്നു എന്നതാണ്. നിങ്ങൾ അടുത്തിടെ സൗദി അറേബ്യ സന്ദർശിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ അനുഭവവും അതിൽ നിങ്ങൾക്ക് പ്രത്യേകിച്ചും ഇഷ്ടപ്പെട്ട കാര്യങ്ങളും പങ്കിടുക. നിങ്ങൾ ഇതുവരെ സൗദി സന്ദർശിച്ചിട്ടില്ലെങ്കിൽ, നിങ്ങളുടെ ഭാവനക്ക് അപ്പുറത്തേക്ക് പോയി സൗദി അറേബ്യ നിങ്ങൾക്കായി കണ്ടെത്തുകയെന്നും മെസ്സി പറഞ്ഞു.

Read Also -  ഫാമിലി വിസ നിബന്ധനകളില്‍ സുപ്രധാന മാറ്റങ്ങള്‍; പ്രവാസികള്‍ക്ക് കുടുംബ വിസക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം

റിയാദ് സീസൺ കപ്പ് ടൂർണമെൻറിൽ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് മെസ്സി റിയാദിലെത്തിയത്. അൽഹിലാൽ, അൽ നസ്ർ ടീമുകൾക്കൊപ്പം റിയാദ് സീസൺ കപ്പിനായി മത്സരിക്കാനാണ് മെസ്സിയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ ഇൻറർമിയാമി സംഘം റിയാദിലെത്തിയിരിക്കുന്നത്. 29ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇൻറർ മിയാമി സൗദി എതിരാളി അൽ ഹിലാലിനെ നേരിടും. ഫെബ്രുവരി ഒന്നിന് നടക്കുന്ന ‘ദി ലാസ്റ്റ് ഡാൻസ്’ എന്ന അൽനസ്ർ-ഇൻറർ മിയാമി പോരാട്ടത്തിൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മുഖാമുഖം എറ്റുമുട്ടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...