മസ്‌കറ്റ് അൽ അൻസബ് പാലത്തിന് സമീപം ഭാഗിക ഗതാഗത നിയന്ത്രണം. ഒക്ടോബർ 4 രാവിലെ 9 മണി മുതൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

മസ്‌കറ്റ്: ഒമാനിലെ മസ്കറ്റ് അൽ അൻസബ് പാലത്തിന് സമീപമുള്ള മസ്‌കറ്റിലേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണം. ഒക്ടോബർ 4 രാവിലെ 9 മണി മുതൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

അൽ അൻസബ്-അൽ ജിഫ്‌നൈൻ പദ്ധതിയുടെ ഭാഗമായുള്ള റോഡ് ബന്ധിപ്പിക്കൽ ജോലികൾ പൂർത്തിയാക്കുന്നതിനായാണ് അഞ്ച് ദിവസത്തേക്ക് ഇവിടെ റോഡ് ഭാഗികമായി അടച്ചിടുന്നത്. നിയന്ത്രണമുള്ള മേഖലകളെക്കുറിച്ചുള്ള ട്രാഫിക് പ്ലാൻ മസ്‌കറ്റ് മുൻസിപ്പാലിറ്റി പുറത്തുവിട്ടിട്ടുണ്ട്. ഇവിടങ്ങളിലൂടെ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും തങ്ങളുടെയും റോഡ് തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കാൻ സൈറ്റിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നലുകളും നിർദ്ദേശങ്ങളും കൃത്യമായി പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.