മലപ്പുറം ജില്ലയിലെ തെന്നല സ്വദേശിയായ  ഇദ്ദേഹം, തെന്നല പ്രദേശത്തെ മത സാമൂഹ്യ രംഗങ്ങളിൽ നിറ സാനിധ്യമായിരുന്നു.

മലപ്പുറം: കാരയിൽ സൈദലവി ഹാജി അന്തരിച്ചു. 72 വയസ്സായിരുന്നു. മലപ്പുറം ജില്ലയിലെ തെന്നല സ്വദേശിയായ ഇദ്ദേഹം, തെന്നല പ്രദേശത്തെ മത സാമൂഹ്യ രംഗങ്ങളിൽ നിറ സാനിധ്യമായിരുന്നു. ഖബറടക്ക ചടങ്ങുകൾ തെന്നല തറയിൽ പള്ളി ഖബറിസ്ഥാനിൽ നടന്നു. ജാഫർ കാരയിൽ(ഗൾഫ്‌ വാർത്ത ചീഫ് എഡിറ്റർ) മുസ്തഫ സഖാഫി തെന്നല, താജുദ്ധീൻ കാരയിൽ,നൗഷാദ് കാരയിൽ,റൂഖിയ, റൈഹാനത്ത്, സൈനബ എന്നിവരാണ് മക്കൾ. കദിയാമു ഹജ്ജുമ്മയാണ് ഭാര്യ.

പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു

നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു 

റിയാദ്: നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. കൊല്ലം കടയ്ക്കൽ കിഴക്കുംഭാഗം പള്ളിക്കുന്നുംപുറം സൽമാൻ മൻസിലിൽ മുഹമ്മദ് അനസ് (43) ജോലിസ്ഥലത്ത് കുഴഞ്ഞുവീണാണ് മരിച്ചത്. ഈയാഴ്ച നാട്ടിൽ പോകാൻ റീഎൻട്രി വിസ അടിച്ചു അതിനുള്ള ഒരുക്കത്തിലായിരുന്നു. 

ഡ്രൈവറും മേസനുമായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ബുധനാഴ്ച പുലർച്ചെ റിയാദ് ശിഫയിലെ ജോലി സ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്. താമസ സ്ഥലത്തു നിന്ന് പോകുമ്പോൾ തന്നെ ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നത്രെ. ഭാര്യ - ഷീജ, മക്കൾ - സൽമാൻ, ഫർഹാൻ, ഇർഫാൻ. സഹോദരങ്ങൾ - താഹിർ, ശറഫുദ്ദീൻ, നിസാം, ഹലീം, നദീറ. ഹാഇലിൽ ജോലി ചെയ്യുന്ന സഹോദരൻ ഹലീം വിവരമറിഞ്ഞ് റിയാദിലെത്തിയിട്ടുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കാൻ അദ്ദേഹത്തോടൊപ്പം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

പിക്കപ്പ് വാനില്‍ ട്രെയിലറിടിച്ച് അപകടം; യുഎഇയില്‍ രണ്ട് മലയാളികള്‍ മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: വയനാട് സ്വദേശിയായ പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. റിയാദിന് സമീപം മജ്‍മയില്‍ കോട്ടപ്പടി മേപ്പാടി ചുളിക പിലാത്തോട്ടത്തില്‍ ശിവശങ്കരന്‍ (60) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. ഭാര്യ - പത്മിനി. മക്കള്‍ - സജിന്‍, സനല്‍. മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ മൂഹമ്മദ് റഫീഖ്, കെ.എം.സി.സി പ്രവര്‍ത്തകരായ മുസ്തഫ അങ്ങാടിപ്പുറം, റഫീഖ് പുല്ലൂര്‍ എന്നിവര്‍ രംഗത്തുണ്ട്.