Asianet News MalayalamAsianet News Malayalam

സലാലയിൽ ആദ്യമായി വസന്തോത്സവം; 'അൽ സർബ്' സെപ്തംബര്‍ 21 മുതൽ

സലാലയിലെ മൺസൂൺ കാലാവസ്ഥയായ ഖരീഫിനു ശേഷം  ചൂടും തണുപ്പും ഇടകലർന്ന വളരെ  മിതമായ കാലാവസ്ഥ, കുറഞ്ഞ ഈർപ്പം, സ്ഥിരതയുള്ള കടൽ സാഹചര്യങ്ങൾ എന്നിവ ദോഫാർ ഗവർണറേറ്റിലെ വസന്തകാലത്തെ അടയാളപ്പെടുത്തുന്നു.

Salalah to host Serb festival for the first time
Author
First Published Sep 4, 2022, 9:06 AM IST

മസ്കറ്റ്: ദോഫാർ  നഗരസഭയുടെ നേതൃത്വത്തിൽ ഈ വര്‍ഷം മുതൽ  സലാലയിൽ  ആദ്യമായി  "അൽ സർബ്" ഉത്സവം സംഘടിപ്പിക്കുന്നു. പ്രാദേശികമായി "അൽ സർബ്" എന്ന് വിളിക്കപ്പെടുന്ന ദോഫാർ ഗവർണറേറ്റിലെ വസന്തകാലം സെപ്തംബർ 21 ന് ആരംഭിച്ച് മൂന്ന് മാസത്തേക്ക് തുടരുകയും ചെയ്യും.

സലാലയിലെ മൺസൂൺ കാലാവസ്ഥയായ ഖരീഫിനു ശേഷം  ചൂടും തണുപ്പും ഇടകലർന്ന വളരെ  മിതമായ കാലാവസ്ഥ, കുറഞ്ഞ ഈർപ്പം, സ്ഥിരതയുള്ള കടൽ സാഹചര്യങ്ങൾ എന്നിവ ദോഫാർ ഗവർണറേറ്റിലെ വസന്തകാലത്തെ അടയാളപ്പെടുത്തുന്നു. വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള ഒരു കാലാവസ്ഥയാണ് സെപ്തംബര്‍ 21  മുതൽ  ഡിസംബർ അവസാനം വരെ സലാലയിൽ ഉണ്ടാകുക. അതിനാൽ "അൽ സർബ്"  കാലാവസ്ഥയോടു അനുബന്ധിച്ച്‌ ദോഫാർ നഗരസഭാ ഈ വർഷം മുതൽ   ഗവര്‍ണറേറ്റില്‍ "അൽ സർബ്" ഉത്സവം സംഘടിപ്പിക്കുമെന്ന് നഗരസഭാ പുറത്തുറക്കിയ പ്രസ്താവനയിൽ പറയുന്നു.  

മിഖായേൽ ഗോർബച്ചേവിന്റെ വിയോഗത്തിൽ ഒമാൻ അനുശോചിച്ചു

"അൽ സർബ്" ഉത്സവം അഥവാ വസന്തോത്സവത്തോട് അനുബന്ധിച്ചു ഗവര്ണറേറ്റിൽ കായിക മത്സര പരിപാടികളും, കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

ദോഫാർ "അൽ സർബ് 2022" ലെ പരിപാടികളുമായി ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക്  അപേക്ഷകൾ നഗരസഭയിൽ സമർപ്പിക്കുവാൻ കഴിയുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

 

വാഹന മോഷണം; ഒമാനില്‍ നാലുപേര്‍ അറസ്റ്റില്‍

മസ്‌കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച നാലുപേരെ അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പൊലീസാണ് ഇവരെ പിടികൂടിയത്. ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച പ്രതികളെ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പിടികൂടിയത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ നിര്‍മ്മാണം നടക്കുന്ന വീടുകളില്‍ മോഷണം നടത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. റുസ്താഖ് വിലായത്തിലെ നിര്‍മ്മാണം നടക്കുന്ന നിരവധി വീടുകളില്‍ മോഷണം നടത്തിയ രണ്ടു പേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Follow Us:
Download App:
  • android
  • ios