Asianet News MalayalamAsianet News Malayalam

3.55 കോടി വിദേശ ടൂറിസ്റ്റുകൾ; വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പുമായി സൗദി

ഒരു വർഷത്തിനിടെ പലപ്പോഴായി രാജ്യത്ത് എത്തിയ ഈ ടുറിസ്റ്റുകൾ ചെലവഴിച്ച മൊത്തം തുക 1500 കോടി റിയാലിലേറെയാണെന്നും മന്ത്രാലയം പുറത്തിറക്കിയ 2023ലെ ടൂറിസം സ്ഥിതിവിവരക്കണക്കുകളുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

saudi achieved growth in tourism sector 3.55 tourists visited saudi last year
Author
First Published Aug 7, 2024, 6:13 PM IST | Last Updated Aug 7, 2024, 6:16 PM IST

റിയാദ്: സൗദി അറേബ്യയുടെ വിനോദസഞ്ചാര രംഗം വൻ കുതിപ്പിൽ. വാണിജ്യ രംഗത്ത് ടൂറിസം അനുദിനം അഭിവൃദ്ധി പ്രാപിക്കുന്നതിന്‍റെ കണക്കുകൾ പുറത്തുവന്നു. 2023ൽ രാജ്യത്തെ വിനോദസഞ്ചാര വ്യവസായം കൈവരിച്ചത് റെക്കോർഡ് വളർച്ച. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തേക്ക് ആകെ എത്തിച്ചേർന്നത് 3.55 കോടി വിദേശ വിനോദസഞ്ചാരികളാണ്. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയത് 86 ലക്ഷത്തിലധികം സഞ്ചാരികളാണെന്ന് സൗദി ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. 

ഒരു വർഷത്തിനിടെ പലപ്പോഴായി രാജ്യത്ത് എത്തിയ ഈ ടുറിസ്റ്റുകൾ ചെലവഴിച്ച മൊത്തം തുക 1500 കോടി റിയാലിലേറെയാണെന്നും മന്ത്രാലയം പുറത്തിറക്കിയ 2023ലെ ടൂറിസം സ്ഥിതിവിവരക്കണക്കുകളുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. അഞ്ച് ജി.സി.സി രാജ്യങ്ങളിലെ സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾ ഈ കണക്കിൽ ഉൾപ്പെടും. ബഹ്റൈനിൽനിന്നാണ് ഏറ്റവും കൂടുതൽ പേരെത്തിയത്, 34 ലക്ഷം. തൊട്ടടുത്ത സ്ഥാനത്ത് 23 ലക്ഷത്തിലധികം പേരുമായി കുവൈത്തുണ്ട്. യു.എ.ഇയിൽനിന്ന് 14 ലക്ഷവും ഖത്തറിൽനിന്ന് 11 ലക്ഷവും ഒമാനിൽനിന്ന് 4,55,000ഉം വിനോദസഞ്ചാരികളാണ് എത്തിയത്. അതെസമയം ഇതേ കാലയളവിൽ ഗൾഫിതര വിദേശ രാജ്യങ്ങളിൽ നിന്നെല്ലാം കൂടിയെത്തിയത് 2.7 കോടി വിനോദസഞ്ചാരികളാണ്. ഇവർ ചെലവഴിച്ചത് 141 ശതകോടി റിയാലിലേെറയും.

Read Also -  നാട്ടിലേക്കുള്ള യാത്രയ്ക്ക് മണിക്കൂറുകൾ മാത്രം; ഉറങ്ങാൻ കിടന്ന റഫീഖ് പിന്നെ ഉണർന്നില്ല, മരണം ഹൃദയസ്തംഭനം മൂലം

അടുത്തിടെ വിസാനിയമത്തിൽ വരുത്തിയ കാതലായ മാറ്റമാണ് ലോക വിനോദ സഞ്ചാരികളെ സൗദി അറേബ്യയിലേക്ക് കൂടുതലായി ആകർഷിക്കാൻ ഇടയാക്കിയത്. നടപടിക്രമങ്ങൾ ലളിതമാക്കി. ഗൾഫ് മേഖല ഉൾപ്പടെ മിക്ക രാജ്യങ്ങളിൽനിന്നുള്ളവർക്കും ഇ-ടൂറിസ്റ്റ് വിസ അനുവദിച്ചു. വ്യക്തിഗത സന്ദർശനം, ബിസിനസ്, ഉംറ തീർഥാടനം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള വിസകളുടെയും നടപടികൾ ലളിതമാക്കിയതും ഇൗ വളർച്ചക്ക് ആക്കം കൂട്ടി. ഒരു വർഷത്തിനിടെ 90 ദിവസം വരെ രാജ്യത്ത് തങ്ങാനാവുന്ന മൾട്ടിപ്പിൾ റീഎൻട്രി ടൂറിസ്റ്റ് വിസകളാണ് അനുവദിക്കുന്നത്.   

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

Latest Videos
Follow Us:
Download App:
  • android
  • ios