ആകെ 38,926 കോവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതിൽ 940 പേരാണ് ഗുരുതരനിലയിൽ.
റിയാദ്: സൗദി അറേബ്യയിൽ 3,669 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 4,284 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരിൽ മൂന്നുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,83,053 ഉം രോഗമുക്തരുടെ എണ്ണം 6,35,191 ഉം ആയി. ആകെ മരണസംഖ്യ 8,936 ആയി.
ആകെ 38,926 കോവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതിൽ 940 പേരാണ് ഗുരുതരനിലയിൽ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.99 ശതമാനവും മരണനിരക്ക് 1.30 ശതമാനവുമായി. 24 മണിക്കൂറിനിടെ 129,718 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.
പുതുതായി റിയാദ് 1,301, ജിദ്ദ 318, ദമ്മാം 192, ഹുഫൂഫ് 167, മക്ക 132, മദീന 102, അബഹ 102 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,67,07,289 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,55,17,272 ആദ്യ ഡോസും 2,36,56,978 രണ്ടാം ഡോസും 75,33,039 ബൂസ്റ്റർ ഡോസുമാണ്.
