രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി; രണ്ട് ഭീകരരുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി

ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. 

saudi arabia executed two terrorist

റിയാദ്: സൗദി അറേബ്യയിൽ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ രണ്ട് ഭീകരര്‍ക്ക് റിയാദിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിനാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. 

മുഹമ്മദ് ബിന്‍ ദാഫിര്‍ ബിന്‍ ഥാമിര്‍ അല്‍അംരി, അബ്ദുല്ല ബിന്‍ ഖിദ്ര്‍ ബിന്‍ അബ്ദുല്ല അല്‍ഗാംദി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സൗദിയിലും വിദേശത്തും ഭീകരാക്രമണങ്ങള്‍ നടത്താനും രാജ്യത്തെ സാമൂഹിക സുരക്ഷയും സ്ഥിരതയും തകര്‍ക്കാനും പ്രതികള്‍ ലക്ഷ്യമിട്ടതായും കണ്ടെത്തിയിരുന്നു. പ്രതികളില്‍ ഒരാൾ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഒളിപ്പിക്കാനും ഭീകരര്‍ക്ക് യോഗം ചേരാനും സ്വന്തം വീട് ഒരുക്കിയതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 

Read Also - ദുബൈയിൽ യാത്രയ്ക്ക് ചെലവേറും; സാലിക് നിരക്കുകൾ ഉയർത്തുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios