കൊവിഡ് ബാധിതരായി നിലവിൽ രാജ്യത്തുള്ളത് 8,775 ആണ്. ഇവരിൽ 1,331 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയിൽ 1,136 പേർക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 980 അസുഖ ബാധിതർ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 10 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ 4,38,705 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 4,22,706 പേർ കോവിഡ് മുക്തരായി. ആകെ മരണസംഖ്യ 7,224 ആയി. 

കൊവിഡ് ബാധിതരായി നിലവിൽ രാജ്യത്തുള്ളത് 8,775 ആണ്. ഇവരിൽ 1,331 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 342, മക്ക 276, കിഴക്കൻ പ്രവിശ്യ 150, മദീന 73, അസീർ 66, ജീസാൻ 59, അൽഖസീം 47, തബൂക്ക് 36, നജ്റാൻ 27, ഹാഇൽ 22, അൽബാഹ 18, വടക്കൻ അതിർത്തിമേഖല 14, അൽജൗഫ് 6. രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് തുടരുന്നു. 12,482,911 ഡോസ് വാക്‌സിൻ ഇതുവരെ കുത്തിവെച്ചു.