നിലവിലുള്ള കൊവിഡ് രോഗബാധിതരിൽ 9,570 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 143 പേർ ഗുരുതരവാസ്ഥയിലാണ്.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 869 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളിൽ 992 പേർ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,93,729 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,74,954 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,205 ആണ്. 

Read also: യുഎഇയില്‍ 1,750 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല

നിലവിലുള്ള കൊവിഡ് രോഗബാധിതരിൽ 9,570 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 143 പേർ ഗുരുതരവാസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,427 ആർ.ടി - പി.സി.ആർ പരിശോധനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തി. റിയാദ് - 358, ജിദ്ദ - 111, ദമ്മാം - 72, ഹുഫൂഫ് - 25, മദീന - 23, മക്ക - 22, ദഹ്റാൻ - 21, ത്വാഇഫ് - 19, അബഹ - 16, ജുബൈൽ - 14, അൽഖോബാർ - 13, അൽഖർജ് - 11 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 

Read also: യുഎഇയില്‍ കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു; മുന്നറിയിപ്പുമായി പൊലീസ്