രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 806,401 ആയി. ആകെ രോഗമുക്തരുടെ എണ്ണം 789,766 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,236 ആണ്. 

റിയാദ്: സൗദി അറേബ്യയിൽ ചെറിയ ഇടവേളക്ക് ശേഷം ഇന്ന് വീണ്ടും കൊവിഡ് മൂലമുള്ള മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ മൂന്നു മരണമാണ് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസം രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളില്ലാത്തത് ആശ്വാസകരമായിരുന്നു.

അതേസമയം രാജ്യത്ത് പുതിയതായി 522 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 574 കൊവിഡ് രോഗികള്‍ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 806,401 ആയി. ആകെ രോഗമുക്തരുടെ എണ്ണം 789,766 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,236 ആണ്. രോഗബാധിതരിൽ 7,399 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 139 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,099 ആർ.ടി - പി.സി.ആർ പരിശോധനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തി. റിയാദ് - 154, ജിദ്ദ - 95, ദമ്മാം - 37, മക്ക - 29, മദീന - 22, ത്വാഇഫ് - 14, അബ്‍ഹ - 14, ഹുഫൂഫ് - 12, ദഹ്റാൻ - 10, ബുറൈദ - 8, അൽ ബാഹ - 6, ജീസാൻ - 6, അറാർ - 4, ഹാഇൽ - 4, ഖർജ് - 4, തബൂക്ക് - 3, ഖമീസ് മുശൈത്ത് - 3, നജ്റാൻ - 3, ഖോബാർ - 3, യാംബു - 3, ബൽ ജുറൈഷി - 3, ബെയ്ഷ് - 2, ദവാദ്മി - 2, സറാത് ഉബൈദ - 2, ഉനൈസ - 2, അൽറസ് - 2, ജുബൈൽ - 2, ഖത്വീഫ് - 2, മൻദഖ് - 2, സബ്‍യ - 2, അൽഉല - 2, ഹഫർ - 2, വാദി ദവാസിർ - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 

Read also: ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നതിന് മുമ്പേ ഷാജി രമേശ് യാത്രയായി

യുഎഇയില്‍ 1,388 പേര്‍ക്ക് കൂടി കൊവിഡ്, ഇന്ന് ഒരു മരണം കൂടി
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,388 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

രാജ്യത്ത് ചികിത്സയിലായിരുന്ന 1,282 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുതിയതായി നടത്തിയ 2,87,896 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,78,966 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,58,728 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,329 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,909 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.