Asianet News MalayalamAsianet News Malayalam

5000 ഫാസ്റ്റ് ചാർജറുകൾ സജ്ജീകരിക്കും; ഇലക്ട്രിക് കാറുകളുടെ ചാർജിങ്ങിന് ആയിരം സ്റ്റേഷനുകൾ സ്ഥാപിക്കാന്‍ സൗദി

ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് ഡ്രൈവർമാർക്കുള്ള പ്രധാന ആശങ്ക ചാർജിങ് സ്റ്റേഷനുകളുടെ അഭാവമാണ്. ഇത് പരിഹരിക്കാനാണ് പദ്ധതി.

saudi arabia to establish 1000 electric car charging stations
Author
First Published Jan 20, 2024, 2:16 PM IST

റിയാദ്: സൗദി അറേബ്യയിൽ 2030 ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ 1000 ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും. ഇതിനുള്ള ശ്രമങ്ങൾ ഓട്ടോമോട്ടീവ് ഇൻഫ്രാസ്ട്രക്ചർ കമ്പനി  ആരംഭിച്ച്. സൗദി പൊതുനിക്ഷേപ ഫണ്ടിെൻറയും സൗദി ഇലക്‌ട്രിസിറ്റി കമ്പനിയുടെയും പങ്കാളിത്തത്തിലാണ് ഇത്രയും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. 1000 സ്റ്റേഷനുകളിലായി 5000 ഫാസ്റ്റ് ചാർജറുകൾ സജ്ജീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഓട്ടോമോട്ടീവ് ഇൻഫ്രാസ്ട്രക്ചർ കമ്പനി സി.ഇ.ഒ മുഹമ്മദ് ഖസാസ് പറഞ്ഞു.

റിയാദിലെ റോഷൻ ഫ്രൻറിൽ (പഴയ റിയാദ് ഫ്രൻറ്) ആരംഭിച്ച ആദ്യ ഫാസ്റ്റ് കാർ ചാർജിങ്ങ് സ്റ്റേഷനിൽ സന്ദർശനം നടത്തവേ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ സ്റ്റേഷെൻറ ഉദ്ഘാടനം ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങളിലൊന്ന് കൈവരിക്കുന്നതിനുള്ള തുടക്കമാണ്. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് ഡ്രൈവർമാർക്കുള്ള പ്രധാന ആശങ്ക ചാർജിങ് സ്റ്റേഷനുകളുടെ അഭാവമാണ്. ഇത് പരിഹരിക്കാനാണ് പദ്ധതി. റിയാദ് ഉൾപ്പെടെയുള്ള മധ്യപ്രവിശ്യയിലും കിഴക്കൻ, പടിഞ്ഞാറൻ പ്രവിശ്യകളിലും വ്യാപകമായി ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് പദ്ധതി. ഡ്രൈവർമാരുടെ ആശങ്ക അകറ്റാൻ ഇത് സഹായിക്കും. നിശ്ചിത ദൂരപരിധിക്കുള്ളിൽ സ്റ്റേഷനുകളുണ്ടാവുന്ന സ്ഥിതിയുണ്ടാവുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുമായി നിരത്തിലിറങ്ങാൻ ആളുകൾക്ക് ധൈര്യമുണ്ടാവും. നിരത്തിൽ ഇലക്ട്രിക് വാഹനങ്ങൾ നിറയും. അത്തരമൊരു ഗതാഗത സംസ്കാരത്തിലേക്കുള്ള പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതാവും ഈ പദ്ധതിയെന്നും സി.ഇ.ഒ പറഞ്ഞു.

Read Also - സൗദി സുരക്ഷാസേനയിൽ പെണ്‍കരുത്ത്; പുതിയ 165 വനിതകളുടെ പരിശീലനം പൂർത്തിയായി

റിയാദിലെ എല്ലാ ഇലക്ട്രിക് കാർ ഉപഭോക്താക്കൾക്കും ഉയർന്ന വോൾട്ടേജ് ചാർജിങ് ലഭ്യമാക്കുന്ന രണ്ട് നൂതന ഫാസ്റ്റ് ചാർജറുകളാണ് റോഷൻ ഫ്രൻറിലെ സ്റ്റേഷനിലുള്ളത്. അത് ഓരോന്നിനും 100 കിലോവാട്ടിൽ കൂടുതൽ വൈദ്യുതി നൽകാനുള്ള ശേഷിയുണ്ട്. സാങ്കേതികവിദ്യയുടെ വ്യാപനവും പൊതുജനങ്ങൾക്ക് അത് ലഭ്യമാക്കുന്നതും എളുപ്പത്തിെൻറയും ആശ്വാസത്തിെൻറയും വേഗതയുടെയും ഒരു പുതിയ യുഗത്തെ സാധ്യമാക്കും. ‘വിഷൻ 2030’ന് അനുസൃതമായി ദൈനംദിന ഉപയോഗത്തിനായി ഇലക്ട്രിക് കാറുകൾ വ്യാപകമാക്കുന്നതിെൻറ ഭാഗമാണിതെന്നും സി.ഇ.ഒ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

Latest Videos
Follow Us:
Download App:
  • android
  • ios