Asianet News MalayalamAsianet News Malayalam

കര്‍ശന പരിശോധന; ഒരു മാസത്തിനിടെ അഴിമതി കേസിൽ 149 പേർ കൂടി സൗദി അറേബ്യയില്‍ പിടിയിൽ

അറസ്റ്റിലായവർ ആഭ്യന്തരം, വിദ്യാഭ്യാസം, മുനിസിപ്പൽ ഗ്രാമ ഭവനകാര്യം, പരിസ്ഥിതി ജലം കൃഷി എന്നീ മന്ത്രാലയങ്ങളിൽപ്പെട്ടവരാണെന്ന് അതോറിറ്റി പ്രസ്താവനയിൽ വിശദീകരിച്ചു.

saudi authorities arrested  149 people in corruption related cases
Author
First Published Feb 3, 2024, 3:24 PM IST

റിയാദ്: സൗദിയിൽ അഴിമതി കുറ്റകൃത്യങ്ങളിലേർപ്പെട്ട 149 പേർ കൂടി അറസ്റ്റിലായി. ജനുവരിയിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും പേർ പിടിയിലായതെന്ന് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) വ്യക്തമാക്കി. 2181 നിരീക്ഷണ റൗണ്ടുകളുടെ ഫലമായി 360 പേരെ ചോദ്യം ചെയ്തു.

അറസ്റ്റിലായവർ ആഭ്യന്തരം, വിദ്യാഭ്യാസം, മുനിസിപ്പൽ ഗ്രാമ ഭവനകാര്യം, പരിസ്ഥിതി ജലം കൃഷി എന്നീ മന്ത്രാലയങ്ങളിൽപ്പെട്ടവരാണെന്ന് അതോറിറ്റി പ്രസ്താവനയിൽ വിശദീകരിച്ചു. കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഴിമതി കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ പിടികൂടാനുള്ള നിരീക്ഷണം തുടരുകയാണെന്നും പിടിയിലായ കുറ്റവാളികൾക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും അതോറിറ്റി പറഞ്ഞു.

Read Also -  അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനം; സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് അമീര്‍

അതേസമയം കഴിഞ്ഞ ദിവസം അഴിമതിയെ തുടർന്ന് അൽഉല റോയൽ കമീഷൻ സി.ഇ.ഒ ആമിർ ബിൻ സ്വാലിഹ് അൽമദനിയെ സസ്പെൻഡ് ചെയ്തിരുന്നു. സൗദി അഴിമതി വിരുദ്ധ (നസഹ) അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലെ സുപ്രധാന പുരാവസ്തു മേഖലയായ അൽഉലയുടെ ഭരണനിർവഹണ സ്ഥാപനമാണ് അൽഉല റോയൽ കമീഷൻ. അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. 

കിങ് അബ്ദുല്ല സിറ്റി ആറ്റോമിക് ആൻഡ് റിന്യൂവബിൾ എനർജിയിൽ നിന്ന് ക്രമവിരുദ്ധമായി നാഷനൽ കരാറുകൾ നേടിയ ടാലൻറ് കമ്പനിയുടെ ഉടമകളിൽ ഒരാളാണ് അൽമദനി. ഇങ്ങനെ 20.6 കോടി റിയാലിലധികം ഇയാൾ നേടി. അൽഉല റോയൽ കമീഷനിൽ സി.ഇ.ഒയായി നിയമിതനാവും മുമ്പുള്ള ഇടപെടലായിരുന്നു ഇത്. ഇതിന് ശേഷം കമ്പനിയുടെ ഉടമസ്ഥതയിൽ നിന്ന് വിട്ടുനിന്നെങ്കിലും കമ്പനിയിൽനിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നതായി കണ്ടെത്തി.

അൽഉല റോയൽ കമ്മീഷന്‍റെ പല വകുപ്പുകൾക്ക് കീഴിൽ കരാർ നേടാൻ കമ്പനിയെ ശുപാർശ ചെയ്തു. അതിലൂടെ ഏകദേശം 13 ലക്ഷം റിയാലിെൻറ മൊത്തം മൂല്യമുള്ള പദ്ധതികൾ നേടാൻ കമ്പനിയെ സഹായിച്ചു. അതോറിറ്റിയുമായി കരാറിലേർപ്പെട്ട കമ്പനികളിൽനിന്ന് മദനി വ്യക്തിഗത ആനുകൂല്യങ്ങൾ നേടി. പദ്ധതികളിൽനിന്നുള്ള ലാഭം അൽമദനിയുടെ ബന്ധുവായ മുഹമ്മദ് ബിൻ സുലൈമാൻ മുഹമ്മദ് അൽഹർബി എന്ന പൗരനിൽനിന്ന് അൽമദനിക്ക് ലഭിച്ചു. ഇയാളും പിടിയിലായിട്ടുണ്ട്. പണം നൽകിയതായി ബന്ധു സമ്മതിച്ചിട്ടുണ്ട്. കമ്പനിയുടെ പങ്കാളികളായ സഇൗദ് ബിൻ ആത്വിഫ് അഹമ്മദ് സഇൗദ്, ജമാൽ ബിൻ ഖാലിദ് അബ്ദുല്ല അൽദബൽ എന്നിവർ അൽമദനിയുമായുള്ള സൗഹൃദം വഴി കരാർ നേടി. ഇവരെയും പിടികൂടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios