സൗദി അറേബ്യയില്‍ അ‌ഞ്ഞൂറിലധികം ഉംറ സർവിസ് കമ്പനികൾ തീർഥാടകരുടെ സേവനത്തിനായുണ്ടാകും. പരിശീലനം നേടിയ സ്വദേശികളാണ് ഇവയില്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലായി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകാരം നൽകിയ രണ്ടായിരത്തിലധികം ഏജൻറുമാരുമുണ്ട്. 

റിയാദ്: ജൂലൈ 30ന് ആരംഭിക്കുന്ന പുതിയ ഉംറ സീസണിൽ ഒരു കോടി തീർഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഹജ്ജ്, ഉംറ ദേശീയ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ ഹാനി അൽഅംറി പറഞ്ഞു. സീസൺ ആരംഭിക്കാനിരിക്കെ ഉംറ സേവനങ്ങൾക്കായി സൗദി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിദേശ ഏജന്റുമാരുടെയും പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്. 

സൗദി അറേബ്യയില്‍ അ‌ഞ്ഞൂറിലധികം ഉംറ സർവിസ് കമ്പനികൾ തീർഥാടകരുടെ സേവനത്തിനായുണ്ടാകും. പരിശീലനം നേടിയ സ്വദേശികളാണ് ഇവയില്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലായി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകാരം നൽകിയ രണ്ടായിരത്തിലധികം ഏജൻറുമാരുമുണ്ട്. സംഘങ്ങളായും വ്യക്തികളായും വരാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് അതിന് അനുസൃതമായ പാക്കേജുകൾ തയാറാക്കിയിട്ടുണ്ട്. ഇങ്ങനെ പാക്കേജുകൾ തെരഞ്ഞെടുത്ത് വരാൻ ആവശ്യമായ നടപടികൾക്ക് ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച 34 പ്രാദേശിക, അന്തർദേശീയ ഇലക്ട്രോണിക് റിസർവേഷൻ പ്ലാറ്റ്‌ഫോമുകളും ഉണ്ട്.

Read also: സൗദിയിലെ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കണം; ബോംബെ ​ഗ്രൂപ് രക്തം ദാനം ചെയ്യാൻ കടൽകടന്ന് ഇവർ, മാതൃക

സൗദി അറേബ്യയില്‍ ശനിയാഴ്ച വരെ ചൂട് തുടരും
റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. റിയാദിന്റെ കിഴ്കന്‍ പ്രദേശങ്ങള്‍, ഖസീം, വടക്കന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി വരെയായിരിക്കും.

ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും പരമാവധി താപനില 47 ഡിഗ്രി സെല്‍ഷ്യസിനും 50 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മദീനയിലെയും യാംബുവിന്റെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ ചൂട് ഉയരും. താപനില 47 ഡിഗ്രി മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് മുന്നറിയിപ്പ്.

കര്‍ശന പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 10,401 നിയമലംഘകര്‍

ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശും

ദോഹ: ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ മുന്നറിയിപ്പ്. പ്രാദേശികമായി 'സിമൂം' എന്നാണ് ഈ കാറ്റ് അറിയപ്പെടുന്നത്. സിമൂം സീസണിലെ കാറ്റ് അന്തരീക്ഷത്തില്‍ കനത്ത പൊടിപടലങ്ങള്‍ ഉയര്‍ത്തും. അതുകൊണ്ട് തന്നെ ദൂരക്കാഴ്ച കുറയും.

അറേബ്യന്‍ മേഖലയിലെ ഏറ്റവും പ്രശസ്തമായ മണ്‍സൂണ്‍ കാറ്റുകളില്‍ ഒന്നാണിത്. ഈ കാറ്റ് മനുഷ്യര്‍ക്കും ചെടികള്‍ക്കും ഹാനികരമാണ്. ജൂലൈ 29 വരെ രണ്ടാഴ്ച കാറ്റ് വീശുമെന്നാണ് ഖത്തര്‍ കലണ്ടര്‍ ഹൗസ് മുന്നറിയിപ്പ് നല്‍കുന്നത്.

ലക്ഷത്തിലേറെ സൗദി യുവതീയുവാക്കള്‍ക്ക് ഐ.ബി.എം പരിശീലനം നല്‍കും

റിയാദില്‍ വ്യാപാര കെട്ടിട സമുച്ചയത്തില്‍ തീപിടിത്തം

റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ ഒരു വ്യാപാര കെട്ടിട സമുച്ചയത്തില്‍ തീപിടിത്തം. അല്‍ഫൈഹാ ഡിസ്ട്രിക്ടില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിലാണ് തിങ്കളാഴ്ച്ച അഗ്‌നിബാധ ഉണ്ടായത്. കെട്ടിടത്തില്‍ വൈദ്യുതി മീറ്ററുകള്‍ സ്ഥാപിച്ച മുറിയിലാണ് തീ ആദ്യം പടര്‍ന്നുപിടിച്ചത്.

വൈകാതെ കൂടൂതല്‍ സ്ഥലത്തേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റ് ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലും കേടുപാടുകള്‍ സംഭവിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.