മസ്ജിദുകളുടെ മിനാരങ്ങളിലും മറ്റും വയർലെസ് ടവറുകളും ആന്റിനകളും സ്ഥാപിക്കുന്നതു സംബന്ധിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി ഇസ്ത്തിത്‌ലാ പ്ലാറ്റ്‌ഫോം വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥനത്തിലാണ് തീരുമാനം.
റിയാദ്: സൗദിയിൽ പാർപ്പിട കെട്ടിടങ്ങളെ പോലെ മസ്ജിദുകളുടെ മിനാരങ്ങളിലും ടെലികോം വയർലെസ് ടവറുകളും ആന്റിനകളും സ്ഥാപിക്കുന്നതിന് അനുമതി നൽകാൻ മുനിസിപ്പിൽ ഗ്രാമവികസന മന്ത്രാലയം തീരുമാനിച്ചു. മസ്ജിദുകളുടെ മിനാരങ്ങളിലും മറ്റും വയർലെസ് ടവറുകളും ആന്റിനകളും സ്ഥാപിക്കുന്നതു സംബന്ധിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി ഇസ്ത്തിത്‌ലാ പ്ലാറ്റ്‌ഫോം വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥനത്തിലാണ് തീരുമാനം.
ഈ മേഖലയിൽ മുതൽമുടക്കുന്നവരെ സഹായിക്കുക, വയർലെസ് ടവറുകളും ആന്റിനകളും സ്ഥാപിക്കുന്നതിനാവശ്യമായ നിയമാവലികളിൽ വ്യക്തത വരുത്തുക, കാലോചിതമായി സമൂഹത്തിന്റെ ആവശ്യത്തിനനുസരിച്ച് സേവനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നിൽ. ടെലികോം മേഖലയിലെ സർവീസ് അനുമതി ലഭിക്കുന്നതിന് മുനിസിപ്പാലിറ്റിയിൽനിന്നുള്ള അനുമതിക്കുപുറമെ അഗ്നിശമന സേനയുടെ അനുമതിയും ആവശ്യമാണ്.
സുരക്ഷാ വകുപ്പ് ഓഫീകളുടെ സമീപത്താണ് ടവറുകൾ സ്ഥാപിക്കുന്നതെങ്കിൽ അനുബന്ധ ഡിപ്പാർട്ടുമെന്റുകളുടെ അനുമതി നേടിയിരിക്കണം. ഒഴിഞ്ഞ സ്ഥലങ്ങളിൽ ടവറുകൾക്ക് 90 മീറ്ററും കെട്ടിടങ്ങളുടെ മുകളിലെ ടവറുകൾക്ക് 15 മീറ്ററുമായിരിക്കുണം പരമാവധി ഉയരമുണ്ടായിരിക്കേണ്ടത്. മണ്ണിൽ ഉറപ്പിക്കുന്ന ടവറുകൾ അതാത് പ്രദേശങ്ങളിലെ കെട്ടിട നിർമാണ വ്യവസ്ഥകൾ പാലിച്ചിരിക്കുകയും വേണമെന്നും നിയമാവലിയിൽ പറയുന്നു.
Read also: പ്രവാസികള്‍ ഡ്രൈവിങ് ലൈസന്‍സിന്റെ സാധുത പരിശോധിച്ച് ഉറപ്പാക്കണമെന്ന് നിര്‍ദേശം
പ്രവാസിയെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
റിയാദ്: സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസി തൊഴിലാളിയെ അധിക്ഷേപിച്ചുകൊണ്ട് വീഡിയോ ചിത്രീകരിച്ചവരെ പിടികൂടാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. രണ്ടംഗ സംഘമാണ് പ്രവാസിയെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇതിലൊരാള്‍ സ്‍ത്രീ വേഷം ധരിച്ച് ഒരു വാഹനത്തില്‍ ഇരുന്നാണ് വീഡിയോയില്‍ പ്രത്യക്ഷ്യപ്പെട്ടത്.
മാന്യതയ്ക്ക് നിരക്കാത്ത സംസാരവും അപമാനകരമായ ചേഷ്ടകളും നിറഞ്ഞ വീഡിയോ ക്ലിപ്പ് ഒരു പ്രവാസിയെ അപമാനിച്ചുകൊണ്ടാണ് ഇവര്‍ തയ്യാറാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇത് വ്യാപകമായി പ്രചരിച്ചതിനൊപ്പം രാജ്യത്തെ പൊതുസുരക്ഷാ വകുപ്പ് അധികൃതരുടെ ശ്രദ്ധയിലും എത്തി. ഇതോടെയാണ് രണ്ട് പേരെയും പിടികൂടി നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടത്. വ്യക്തികളെ അപമാനിക്കുന്നത് ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സൗദി അറേബ്യയില്‍ ശക്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
