ഹോട്ടലുകൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ സുരക്ഷാ കാമറ നിയമം ബാധകമാണെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയതാണ്.
റിയാദ്: സുരക്ഷാ നിരീക്ഷണ കാമറ വ്യവസ്ഥകൾ സംബന്ധിച്ച് സൗദി മന്ത്രിസഭ പാസാക്കിയ നിയമം വാണിജ്യ വെയർഹൗസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, എക്സ്ചേഞ്ച്, മണി ട്രാൻസ്ഫർ സെന്ററുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവക്ക് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രിസഭ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നടപ്പാക്കിയത്.
ഹോട്ടലുകൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ സുരക്ഷാ കാമറ നിയമം ബാധകമാണെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയതാണ്. പൊതു, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ, മെഡിക്കൽ സിറ്റികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, താമസ കെട്ടിടങ്ങൾ, റെസിഡൻസ് കോംപ്ലക്സുകൾ എന്നിവിടങ്ങളിലും ഇത് ബാധകമാണ്. എന്നാൽ വ്യക്തികൾ സ്വകാര്യ താമസ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന കാമറകൾ ഇതിന്റെ പരിധിയിൽ വരില്ല.
ടോയ്‍ലറ്റ് പോലുള്ള സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കരുത്. കാമറ നശിപ്പിക്കുകയോ റെക്കോർഡ് ചെയ്യാതിരിക്കുകയോ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ 500 മുതൽ 20,000 റിയാൽ വരെ പിഴയുണ്ടാകും - മന്ത്രാലയം അറിയിച്ചു.
ഒരാഴ്ചക്കിടെ പിടികൂടിയത് 15,305 നിയമലംഘകരെ, 12,258 പേരെ നാടുകടത്തി
റിയാദ്: സൗദിയിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 15,000ത്തിലേറെ നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 15 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ 8,816 ഇഖാമ നിയമ ലംഘകരും 3,935 നുഴഞ്ഞുകയറ്റക്കാരും 2,554 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 15,305 നിയമ ലംഘകരാണ് പിടിയിലായത്.
ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 560 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 57 ശതമാനം പേർ യെമനികളും 36 ശതമാനം പേർ എത്യോപ്യക്കാരും ഏഴ് ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 95 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും ജോലിയും താമസവും യാത്രാ സൗകര്യവും നൽകിയ 19 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.
Read More - സൗദി അറേബ്യയില്‍ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് മരണം
