രാജ്യത്തെ മുഴുവൻ വീടുകളിലും ഫ്ലാറ്റുകളിലും വാണിജ്യ കെട്ടിടങ്ങളിലും ഫാക്ടറികളിലുമെല്ലാം സ്മോക് ഡിറ്റക്ടറുകൾ സ്ഥാപിക്കണം.

റിയാദ്: വീടുകളിലും സ്ഥാപനങ്ങളിലും നിർബന്ധമായും പുക കണ്ടെത്തൽ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്. അഗ്നി ബാധയിൽനിന്ന് സംരക്ഷണം നേടുന്നതിനാണ് ഈ കരുതലെടുക്കാൻ നിർദേശം. 

രാജ്യത്തെ മുഴുവൻ വീടുകളിലും ഫ്ലാറ്റുകളിലും വാണിജ്യ കെട്ടിടങ്ങളിലും ഫാക്ടറികളിലുമെല്ലാം സ്മോക് ഡിറ്റക്ടറുകൾ സ്ഥാപിക്കണം. തീപിടിക്കാനുള്ള സാധ്യതയുണ്ടായാൽ തന്നെ മുന്നറിയിപ്പ് ലഭിക്കാൻ ഈ ഉപകരണങ്ങൾ കൊണ്ടുകഴിയും. കെട്ടിടത്തിെൻറ ഏതെങ്കിലും ഭാഗത്ത് തീപിടിക്കാൻ സാധ്യതയുണ്ടായാൽ അപ്പോൾ തന്നെ സ്മോക് ഡിറ്റക്ടറുകൾ അലാറം മുഴക്കും. 

Read Also -  പ്രവാസികള്‍ക്ക് തിരിച്ചടി; നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള തീരുമാനത്തിന് അംഗീകാരം

അത് ഉടൻ മുൻകരുതലെടുക്കാനും സിവിൽ ഡിഫൻസിനെ അറിയിച്ച് രക്ഷാപ്രവർത്തനത്തിന് വിളിച്ചുവരുത്താനും കഴിയും. ഇക്കാര്യം എല്ലാവരും ശ്രദ്ധയിൽെവക്കണമെന്നും സ്മോക് ഡിറ്റക്ടറുകൾ ചെറുതും വലുതുമായ ഏത് കെട്ടിടത്തിലും ഘടിപ്പിക്കേണ്ടത് നിർബന്ധമാണെന്നും സിവിൽ ഡിഫൻസ് അധികൃതർ ആവർത്തിച്ച് നിർദേശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...