Asianet News MalayalamAsianet News Malayalam

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ജോര്‍ദാനില്‍ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി

ജോര്‍ദാനിലെ പരമോന്നത ബഹുമതികളില്‍ ഒന്നാണ് ഹുസൈന്‍ ബിന്‍ അലി മാല. 2017ല്‍ സല്‍മാന്‍ രാജാവിനും ഈ ബഹുമതി നല്‍കി ജോര്‍ദാന്‍ രാജാവ് ആദരിച്ചിരുന്നു. ജോര്‍ദാന്‍ രാജാവുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജാക്കന്മാര്‍ക്കും രാജകുമാരന്മാര്‍ക്കും രാഷ്ട്രത്തലവന്‍മാര്‍ക്കുമാണ് ഈ ബഹുമതി നല്‍കാറുള്ളത്.

Saudi crown prince honoured with highest civilian award in Jordan
Author
Riyadh Saudi Arabia, First Published Jun 22, 2022, 7:37 PM IST

റിയാദ്: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ജോര്‍ദാനിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി. ഹ്രസ്വ സന്ദര്‍ശനത്തിനായി ജോര്‍ദാനിലെത്തിയ സൗദി കീരീടാവകാശിയെ സിവിലിയന്‍ ബഹുമതിയായ ഹുസൈന്‍ ബിന്‍ അലി മാല അണിയിച്ചാണ് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ആദരിച്ചത്.

ജോര്‍ദാനിലെ പരമോന്നത ബഹുമതികളില്‍ ഒന്നാണ് ഹുസൈന്‍ ബിന്‍ അലി മാല. 2017ല്‍ സല്‍മാന്‍ രാജാവിനും ഈ ബഹുമതി നല്‍കി ജോര്‍ദാന്‍ രാജാവ് ആദരിച്ചിരുന്നു. ജോര്‍ദാന്‍ രാജാവുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജാക്കന്മാര്‍ക്കും രാജകുമാരന്മാര്‍ക്കും രാഷ്ട്രത്തലവന്‍മാര്‍ക്കുമാണ് ഈ ബഹുമതി നല്‍കാറുള്ളത്. വിദേശപര്യടനത്തിന് പുറപ്പെട്ട അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൊവ്വാഴ്ചയാണ് ഈജിപ്തില്‍ നിന്ന് ജോര്‍ദാനിലെത്തിയത്. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് കിരീടാവകാശിയെ സ്വീകരിച്ചത്. 

സൗദി അറേബ്യയിൽ റീ-എൻട്രി വിസ കിട്ടാൻ പാസ്‌പോർട്ടിന് 90 ദിവസം കാലാവധി വേണം

ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി അറേബ്യ

റിയാദ്: ഇന്ത്യയിലേക്ക് തങ്ങളുടെ പൗരന്മാർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധമാണ് തിങ്കളാഴ്ച പിൻവലിച്ചത്. 

ഇന്ത്യ, എത്യോപ്യ, തുർക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് താതാകാലികമായി ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധമാണ് സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം പിൻവലിച്ചത്. നാല് രാജ്യങ്ങളിലേക്ക് നേരിട്ടോ മറ്റു രാജ്യങ്ങൾ വഴിയോ യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: പുതിയ തൊഴിലുടമയിലേക്ക് മാറാൻ ലെവി കുടിശ്ശിക അടയ്‌ക്കേണ്ട

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ നിലവിലുള്ള തൊഴിലുടമയില്‍ നിന്ന് പുതിയ തൊഴിലുടമയിലേക്ക് മാറുമ്പോള്‍ ലെവി കുടിശിക അടയ്‍ക്കേണ്ടതില്ല. സ്‍പോൺസർഷിപ്പ് മാറുമ്പോൾ മാറുന്ന തീയതി മുതലുള്ള ലെവി പുതിയ സ്‍പോൺസർ അടച്ചാൽ മതിയെന്നും അതുവരെയുള്ള ലെവി പഴയ സ്‍പോൺസറാണ് അടക്കേണ്ടതെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. 

തൊഴില്‍ മന്ത്രാലയത്തിന്റെ ‘ക്വിവ’ വെബ്‍സൈറ്റിലുള്ള വ്യക്തിഗത സ്ഥാപനങ്ങൾക്കിടയിലെ തൊഴിൽ മാറ്റ സംവിധാനത്തിലാണ് ഈ പരിഷ്‍കരണം. ഇതോടെ നിലവിലെ സ്‍പോൺസറുടെ കീഴിലായിരുന്നപ്പോഴുള്ള ലെവി അടക്കാതെ തന്നെ പുതിയ തൊഴിലുടമയിലേക്ക് തൊഴിലാളിക്ക് സ്‍പോൺസർഷിപ്പ് മാറാൻ കഴിയും. തൊഴിലാളി തന്റെ സ്‍പോൺസർഷിപ്പിന് കീഴിലായ തീയതി മുതലുള്ള ലെവി പുതിയ തൊഴിലുടമ അടച്ചാൽ മതിയാകും.

 

Latest Videos
Follow Us:
Download App:
  • android
  • ios