സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ് അന്തരിച്ചു. സൗദി റോയൽ കോർട്ട് ആണ് മരണ വിവരം അറിയിച്ചത്.
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത്വ കമ്മിറ്റി ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ അൽ ഷെയ്ഖ് അന്തരിച്ചു. 82 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സൗദി റോയൽ കോർട്ട് ആണ് മരണ വിവരം അറിയിച്ചത്.
ഖബറടക്കം ഇന്ന് വൈകുന്നേരം റിയാദിൽ. ഹറം പള്ളികളിലും രാജ്യത്തെ മറ്റു പള്ളികളിലും മയ്യിത്ത് നമസ്കാരം നിർവഹിക്കാൻ സൽമാൻ രാജാവ് നിർദേശിച്ചു. സൗദിയുടെ മൂന്നാമത്തെ ഗ്രാൻഡ് മുഫ്തിയായിരുന്നു ശൈഖ് അബ്ദുൽ അസീസ്. ഉന്നത പണ്ഡിതസഭാ മേധാവി, ഫത്‌വ കമ്മിറ്റി ചെയർമാൻ എന്നീ പദവികളും ശൈഖ് അബ്ദുല്‍ അസീസ് സേവനമനുഷ്ഠിച്ച് വരികയായിരുന്നു. മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്, മദീനയിലെ പ്രവാചക പള്ളിയുൾപ്പടെ സൗദി അറേബ്യയിലുടനീളമുള്ള പള്ളികളിൽ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥനകൾ നടക്കും. വിവിധ രാഷ്ട്രനേതാക്കൾ അനുശോചനം അറിയിച്ചു. മക്കയിൽ ജനിച്ച ശൈഖ് അബ്ദുല്‍ അസീസ് 1999-ൽ ആണ് ഗ്രാന്‍ഡ് മുഫ്തി സ്ഥാനത്ത് നിയമിതനായത്. വിവിധ സർവ്വകലാശാലകളിലെ അക്കാദമിക് കൗൺസിലുകളിൽ അംഗമായിരുന്നു.


