ശ്രദ്ധയിൽപ്പെട്ടതും പര്യവേക്ഷണം ചെയ്തതുമായ പ്രധാന പുരാവസ്തു കേന്ദ്രങ്ങൾ ‘ബലാഗ്’ എന്ന പ്ലാറ്റ് ഫോമിലൂടെ റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി ആഹ്വാനം ചെയ്തു.
റിയാദ്: സൗദി അറേബ്യയിൽ 67 പുരാവസ്തു കേന്ദ്രങ്ങൾ കൂടി ദേശീയ പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തി. ഇതോടെ രാജ്യത്തുടനീളമുള്ള രജിസ്റ്റർ ചെയ്ത ചരിത്ര കേന്ദ്രങ്ങളുടെ എണ്ണം 8,531 ആയി. പുതുതായി ഉൾപ്പെടുത്തിയ സ്മാരകങ്ങളിൽ വടക്കൻ അതിർത്തിയിൽ 15, തബൂക്കിൽ 13, ഹാഇലിൽ 10, അൽ-ജൗഫിൽ ഒമ്പത്, അൽ-ഖസീമിൽ അഞ്ച്, റിയാദിലും അസീറിലും നാല് വീതം, മദീനയിലും അൽ-ബാഹയിലും മൂന്ന് വീതവും മക്കയിൽ ഒന്നും കേന്ദ്രങ്ങളാണ് പുതുതായി പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് എന്ന് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് അതോറിറ്റി (എസ്.സി.ടി.എച്ച്) അറിയിച്ചു.
ഇത്തരം പുരാവസ്തു, ചരിത്ര കേന്ദ്രങ്ങൾ കണ്ടെത്താനും ബന്ധപ്പെട്ടവരെ അറിയിച്ച് രേഖപ്പെടുത്താനും സംരക്ഷിക്കാനും രാജ്യത്തെ മുഴുവനാളുകളുടെയും സഹകരണം ഹെറിറ്റേജ് കമീഷൻ അഭ്യർഥിച്ചു. ശ്രദ്ധയിൽപ്പെട്ടതും പര്യവേക്ഷണം ചെയ്തതുമായ പ്രധാന പുരാവസ്തു കേന്ദ്രങ്ങൾ ‘ബലാഗ്’ എന്ന പ്ലാറ്റ് ഫോമിലൂടെ റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി ആഹ്വാനം ചെയ്തു. ദേശീയ പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ പൗരന്മാരുടെ അവബോധത്തെയും അത് സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള അവരുടെ പങ്കിനെയും താല്പര്യത്തേയും അതോറിറ്റി അഭിനന്ദിച്ചു.
Read also: ഒമാനില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സുല്‍ത്താന്റെ ഉത്തരവ്; സ്വകാര്യ മേഖലയ്ക്കും ബാധകം
സൗദി അറേബ്യയില്‍ ഹെഡ് നഴ്‌സ് നിയമനം; നോര്‍ക്ക റൂട്ട്സ് മുഖേന ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഹെഡ് നഴ്‌സുമാരുടെ ഒഴിവിലേയ്ക്ക് നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ ഹെഡ് നേഴ്‌സ് തസ്തികയിലെ പ്രവര്‍ത്തി പരിചയവുമുള്ള വർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്‌സൈറ്റ് (www.norkaroots.org) വഴി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ശമ്പളം 6000 സൗദി റിയാല്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 1800 425 3939 (ഇന്ത്യയില്‍ നിന്നും), +91- 8802 012345 ( വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).
Read also: സൗദിയിൽ 25 വയസ് പൂർത്തിയായ ആശ്രിത വിസയിലുള്ളവർ സ്പോൺസർഷിപ്പ് മാറ്റണം
