250 പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങൾ പങ്കെടുക്കും. കൂടാതെ മാധ്യമ മേഖലയിൽ നിന്നുള്ള നിർണായക തീരുമാനമെടുക്കാൻ അധികാരമുള്ളവരും സാങ്കേതികവിദ്യ, നവീകരണ കമ്പനികളുടെ പ്രതിനിധികളും വിശിഷ്ട സാന്നിധ്യവുമുണ്ടാകും.

റിയാദ്: സൗദി മീഡിയ ഫോറത്തിന്‍റെ അടുത്ത അന്താരാഷ്ട്ര സമ്മേളനം 2026 ഫെബ്രുവരി രണ്ട് മുതൽ നാല് വരെ റിയാദിൽ നടക്കും. 250 പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങൾ പങ്കെടുക്കും. കൂടാതെ മാധ്യമ മേഖലയിൽ നിന്നുള്ള നിർണായക തീരുമാനമെടുക്കാൻ അധികാരമുള്ളവരും സാങ്കേതികവിദ്യ, നവീകരണ കമ്പനികളുടെ പ്രതിനിധികളും വിശിഷ്ട സാന്നിധ്യവുമുണ്ടാകും.

മുൻ പതിപ്പുകളുടെ ശ്രദ്ധേയമായ വിജയങ്ങളെ അടിസ്ഥാനമാക്കി മാധ്യമങ്ങളുടെയും ഡിജിറ്റൽ പരിവർത്തനത്തിന്‍റെ ഭാവി പ്രവചിക്കുന്നതിനുള്ള ഒരു നിർണായക അന്താരാഷ്ട്ര വേദി എന്ന നിലയിൽ സൗദിയുടെ സ്ഥാനം ഈ ഫോറം ഉൾക്കൊള്ളുന്നു. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ മേഖലയിലെ വൈദഗ്ധ്യം പങ്കുവെക്കുന്നതിനും സംവാദത്തിനുമുള്ള ഒരു ആഗോള വേദിയായാണ് അടുത്ത പതിപ്പ് ഒരുക്കുകയെന്ന് മന്ത്രി സൂചിപ്പിച്ചു. സമകാലിക മാധ്യമങ്ങൾ സാക്ഷ്യംവഹിക്കുന്ന പ്രധാന പരിവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യും.

‘മാറുന്ന ലോകത്തിലെ മാധ്യമങ്ങൾ’ ഈ മേഖലയിൽ സംഭവിക്കുന്ന ആഴത്തിലുള്ള മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നു. ആധുനിക സാങ്കേതികവിദ്യകൾ ഉള്ളടക്ക സൃഷ്ടിയുമായി ഒത്തുചേരുമ്പോൾ ഇത് മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും പുതിയ വെല്ലുവിളികളും അവസരങ്ങളും ഉയർത്തുന്നു. പ്രക്ഷേപണം, ഉത്പാദനം, വിതരണം എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതിക പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്ന ഇന്നൊവേഷൻ സോണിന് പുറമേ 100 പ്രത്യേക സെഷനുകളും വർക്ക്‌ഷോപ്പുകളും ഫോറത്തിൽ ഉണ്ടായിരിക്കും. സൗദി പ്രതിഭകളെ പിന്തുണയ്ക്കുന്നതിനും അന്താരാഷ്ട്ര മാധ്യമ സഹകരണത്തിന് വിശാലമായ ചക്രവാളങ്ങൾ തുറക്കുന്നതിനുമായി അന്താരാഷ്ട്ര കരാറുകളിൽ ഒപ്പുവെക്കും.