Asianet News MalayalamAsianet News Malayalam

വീഡിയോ വൈറലായി; സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍

വെടിവെപ്പ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയില്‍പെട്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. 

Saudi Police arrested youth for firing at public place at Medina Saudi Arabia
Author
First Published Dec 13, 2022, 8:35 AM IST

റിയാദ്: സൗദി അറേബ്യയില്‍ പൊതു സ്ഥലത്ത് തോക്കുമായെത്തി വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍. മദീനയില്‍ വെച്ച് ഒരു സൗദി പൗരനെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇയാള്‍ വെടിവെപ്പ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

വീഡിയോ ശ്രദ്ധയില്‍പെട്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. വീഡിയോ ദൃശ്യങ്ങളിലുള്ള വ്യക്തിയെ തിരിച്ചറിഞ്ഞ മദീന പൊലീസ്, ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്‍തു. തുടര്‍ന്ന് നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പൊലീസ് അറിയിച്ചു.

Read also: ദുബൈയില്‍ ഒരു രാവും പകലും യാത്രക്കാരെ വലച്ച വിമാനം ഒടുവില്‍ പുറപ്പെട്ടത് 28 മണിക്കൂറിന് ശേഷം

സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും
റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിൽ ശക്തമായ മഴ. ജിദ്ദ, മക്ക എന്നിവിടങ്ങളിലാണ് കനത്ത മഴ ലഭിച്ചത്. ഞായറാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ നിരവധി റോഡുകൾ വെള്ളത്തിലായി. മക്ക അൽ ജഅ്റാന, അൽഖുബഇയ റോഡിൽ ഒഴുക്കിൽ പെട്ട കാറിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് അധികൃതര്‍ രക്ഷിച്ചു. ഇവരില്‍ ആർക്കും പരിക്കില്ല.

വെള്ളത്തില്‍ അകപ്പെട്ട കാർ സിവിൽ ഡിഫൻസ് അധികൃതർ പിന്നീട് പുറത്തെടുത്തു. കനത്ത മഴയിൽ ജിദ്ദയിൽ വെള്ളം കയറിയ റോഡുകളിൽ കാറുകളും ബൈക്കുകളും പ്രവർത്തനരഹിതമായി. വെള്ളം കയറിയ റോഡിലൂടെ പ്രവർത്തനരഹിതമായ ബൈക്ക് യുവാവ് തള്ളിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച രാത്രി മുതൽ‍ മക്ക, ജിദ്ദ, റാബിഖ്, തായിഫ്, ജുമൂം, അൽകാമിൽ‍, ഖുലൈസ്, ലൈത്ത്, ഖുൻഫുദ, അർദിയ്യാത്ത്, അദും, മൈസാന്‍ എന്നിവിടങ്ങളിൽ‍ ശക്തമായ മഴക്കു സാധ്യതയുള്ളതായും ഇവിടങ്ങളിൽ‍ അടുത്ത വ്യാഴാഴ്ച വരെ മഴ തുടരാന്‍ സാധ്യയുള്ളതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് അടിപ്പാതകള്‍ അടയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ അതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് മക്ക പ്രവിശ്യ ഗവര്‍ണറേറ്റിനു കീഴിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ സെന്റര്‍ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടിരുന്നു. 

Read also: പെട്രോള്‍ ടാങ്കിനടിയില്‍ പ്രത്യേക അറയുണ്ടാക്കി മയക്കുമരുന്ന് കടത്ത്; പ്രവാസി പിടിയില്‍

Follow Us:
Download App:
  • android
  • ios