തിരക്കേറിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്ക് ധരിക്കേണ്ടത് പ്രധാനമാണെന്നും ഇത് ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ നിന്ന് നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കുമെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

റിയാദ്: തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ദ്ദേശവുമായി സൗദി ആരോഗ്യ വിഭാഗം അധികൃതര്‍. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിനും രാജ്യത്ത് പുതിയ കൊവിഡ് വകഭേദം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതിന്‍റെയും പശ്ചാത്തലത്തിലാണ് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുടെ നിര്‍ദ്ദേശം. 

തിരക്കേറിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്ക് ധരിക്കേണ്ടത് പ്രധാനമാണെന്നും ഇത് ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ നിന്ന് നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കുമെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഈ മാസം ആദ്യം കൊവിഡ് 19നെതിരെയുള്ള വാക്സിന്‍ ലഭ്യമാണെന്നും ഗുരുതര രോഗങ്ങളടക്കം ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ വാക്സിന്‍ സ്വീകരിക്കണമെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചിരുന്നു. ഗര്‍ഭിണികള്‍, 50 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍, രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരടക്കമുള്ള പ്രത്യേക വിഭാഗക്കാര്‍ വാക്സിന്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. തിരക്കേറിയ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ശൈത്യകാലത്ത് മാസ്‌ക് ധരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയുകയാണെന്ന് ഡോ. ഇമാദ് അൽ മുഹമ്മദി പറഞ്ഞു.

Read Also -  മൂന്ന് രാജ്യങ്ങളിൽ മലയാളികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍; അപേക്ഷക്കുള്ള അവസാന തീയതി ജനുവരി 27, യോഗ്യതയറിയാം

സൗദിയിലെ കിങ് സൽമാൻ വനസംരക്ഷണ മേഖലയിൽ 10 ലക്ഷം തൈകൾ നടുന്നു

റിയാദ്: സൗദി വടക്കൻ മേഖലയിലെ കിങ് സൽമാൻ പ്രകൃതി സംരക്ഷിത പ്രദേശത്ത് 10 ലക്ഷം തൈകൾ നടുന്നു. കിങ് സൽമാൻ റോയൽ റിസർവ് ഡെവലപ്‌മെൻറ് അതോറിറ്റിയും ദേശീയ സസ്യ വികസന കേന്ദ്രവും ചേർന്നാണ് സംരക്ഷിത ഭൂമികളിൽ സ്വാഭാവികവുമായ വളരുന്ന 13 ഇനം തദ്ദേശീയ വന്യ സസ്യയിനത്തിൽപ്പെട്ട ഇത്രയും മരങ്ങൾ നട്ടുപിടിക്കുന്നത്. 

സംരക്ഷിത പ്രദേശത്തിൻറെ പരിധിയിലുള്ള മആരിക്, ഖാഅ് ബുആൻ, അൽമുഗീറ എന്നീ മൂന്ന് സ്ഥലങ്ങളിലാണ് ഇവ നടുന്നത്. ഇതിലൂടെ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നതിനും ടൺ കണക്കിന് കാർബൺ ആഗിരണം ചെയ്യുന്നതിനും ഹരിത സസ്യവത്കരണം വർധിപ്പിക്കുന്നതിനും മരുഭൂപ്രദേശങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. സൗദിയുടെ വടക്ക് 1,30,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിൽ സ്ഥിതി ചെയ്യുന്ന കിങ് സൽമാൻ സംരക്ഷിത പ്രദേശം മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രകൃതിദത്ത വന്യജീവി സംരക്ഷണ കേന്ദ്രമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...