ആകെ മരണസംഖ്യ 9,265 ആയി. രോഗബാധിതരില്‍ 3,996 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 84 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 209 പേര്‍ കൂടി രോഗമുക്തരായി. രോഗബാധിതരില്‍ ഒരാള്‍ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,642 ആയി. ആകെ രോഗമുക്തരുടെ എണ്ണം 798,381 ആയി ഉയര്‍ന്നു.
ആകെ മരണസംഖ്യ 9,265 ആയി. രോഗബാധിതരില്‍ 3,996 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 84 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 8,318 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 32, ജിദ്ദ 20, ദമ്മാം 15, ത്വാഇഫ് 6, ഹുഫൂഫ് 6, മദീന 5, മക്ക 4, അബ്ഹ 4, ഹാഇല്‍ 3, ബുറൈദ 3, അല്‍ബാഹ 3, തബൂക്ക് 2, അറാര്‍ 2, ജീസാന്‍ 2, നജ്‌റാന്‍ 2, ഖോബാര്‍ 2, ദഹ്‌റാന്‍ 2, ഖര്‍ജ് 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
തൊഴില്‍ ചൂഷണം തടയാന്‍ നടപടി; സൗദിയില്‍ ദേശീയ തൊഴില്‍ നയം നടപ്പാക്കുന്നു
റിയാദ്: രാജ്യത്ത് തൊഴിലാളി ചൂഷണം തടയുന്നതിനായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ദേശീയ തൊഴില്‍ നയം നടപ്പാക്കുന്നു. സൗദിയില്‍ എല്ലാ രൂപത്തിലുമുള്ള നിര്‍ബന്ധിത തൊഴില്‍ ഇല്ലാതാക്കാനാണ് നിര്‍ബന്ധിത തൊഴില്‍ നിര്‍മാര്‍ജന ദേശീയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. കരടു ദേശീയ നയം തയാറാക്കി മന്ത്രാലയം പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ (ഇസ്തിത്ലാഅ്) പ്ലാറ്റ്ഫോമില്‍ പരസ്യപ്പെടുത്തി.
കേടായ മാംസം സൂക്ഷിച്ചതിന് പിടിയിലായ പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും ആജീവനാന്ത വിലക്കും
തൊഴിലാളികളുടെ ശാരീരിക, മാനസിക ആരോഗ്യം കണക്കിലെടുത്ത് സുരക്ഷിതമായ സാഹചര്യത്തിലും ആകര്‍ഷകമായ വേതനത്തോടെയും എല്ലാവര്‍ക്കും തൊഴിലവസരങ്ങള്‍ ലഭ്യമാക്കല്‍ ദേശീയ നയത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ പെടുന്നു. എല്ലാതരം നിര്‍ബന്ധിത തൊഴിലുകളും ഫലപ്രദമായി ഇല്ലാതാക്കുക, പ്രതിരോധ, സംരക്ഷണ നടപടികള്‍ക്ക് ഊന്നല്‍ നല്‍കുക, നീതി നടപ്പാക്കുക, യാതൊരുവിധ വിവേചനങ്ങളും കൂടാതെ മുഴുവന്‍ തൊഴിലാളികള്‍ക്കും പിന്തുണ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ എല്ലാവര്‍ക്കും മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്ന ഒരു ദേശീയ ചട്ടക്കൂട് തയാറാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
