പുതുതായി 49 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. 57 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,49,022 ഉം രോഗമുക്തരുടെ എണ്ണം 5,37,990 ഉം ആയി.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (Covid 19)ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഗുരുതരാവസ്ഥ ഉള്ളവരുടെ എണ്ണം അമ്പതില്‍ താഴെയായി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ പ്രതിദിന റിപ്പോര്‍ട്ടില്‍ ആകെ 49 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതര നിലയില്‍ കഴിയുന്നത്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതുതായി 49 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. 57 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,49,022 ഉം രോഗമുക്തരുടെ എണ്ണം 5,37,990 ഉം ആയി. ആകെ മരണസംഖ്യ 8,806 ആയി ഉയര്‍ന്നു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 10, ജിദ്ദ 10, മക്ക 5, ബുറൈദ 3, ത്വാഇഫ് 2, നജ്‌റാന്‍ 2, ദമ്മാം 2, ദഹ്‌റാന്‍ 2, മറ്റ് 13 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്താകെ ഇതുവരെ 46,404,588 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. 

Scroll to load tweet…