ആകെ മരണസംഖ്യ 9,160 ആയി. രോഗബാധിതരിൽ 7,806 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 99 പേരുടെ നില ഗുരുതരം.

റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടയിൽ 952 പേർക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 636 പേർ സുഖം പ്രാപിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,73,221 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,56,255 ആയി ഉയർന്നു. 

ആകെ മരണസംഖ്യ 9,160 ആയി. രോഗബാധിതരിൽ 7,806 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 99 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

സൗദിയില്‍ ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു

24 മണിക്കൂറിനിടെ 34,358 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് 319, ജിദ്ദ 156, ദമ്മാം 123, മക്ക 41, മദീന 36, ഹുഫൂഫ് 30, ത്വാഇഫ് 26, അബഹ 21, ദഹ്റാൻ 15, അൽഖർജ് 12, യാംബു 9, ബുറൈദ 8, തബൂക്ക് 7, ഖമീസ് മുശൈത് 7, ജീസാൻ 7, അൽ ബാഹ 6, ജുബൈൽ 6, ഹാഇൽ 5, നജ്‌റാൻ 5, അൽഖോബാർ 5, ഉനൈസ 5 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 

ഇന്തൊനേഷ്യയിലേക്കുള്ള യാത്രാനിരോധനം സൗദി അറേബ്യ പിന്‍വലിച്ചു

റിയാദ്: സൗദി പൗരന്മാരുടെ ഇന്തൊനേഷ്യന്‍ യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിച്ചും സൗദി ആരോഗ്യ വകുപ്പുകള്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ് ഇന്തൊനേഷ്യയിലേക്ക് നേരിട്ടും അല്ലാതെയും യാത്ര പോകുന്നതിന് സൗദി പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

തീരുമാനം തിങ്കള്‍ മുതല്‍ പ്രാബല്യത്തില്‍ വന്നു. 2021 ജൂലൈ 12നാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി പൗരന്മാര്‍ക്ക് ഇന്തൊനേഷ്യയിലേക്കുള്ള യാത്ര നിരോധിച്ചത്.

എന്നാല്‍ ഇന്ത്യ, ലബനന്‍, തുര്‍ക്കി, യെമന്‍, സിറിയ, ഇറാന്‍, അര്‍മേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്‌നാം, സൊമാലിയ, വെനസ്വേല എന്നീ രാജ്യങ്ങളിലേക്കുള്ള വിലക്ക് തുടരും. അടിയന്തര ആവശ്യങ്ങള്‍ക്കായി ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ സൗദി പൗരന്മാര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം.